Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടന്‍ മുരളിയുടെ മകള്‍ കാർത്തിക വിവാഹിതയായി

murali-daughter

അന്തരിച്ച പ്രമുഖ നടന്‍ മുരളിയുടെയും ശൈലജ മുരളിയുടെയും മകള്‍ കാര്‍ത്തിക (മാളു) വിവാഹിതയായി. മണികണ്ഠേശ്വരം ഇന്ദിരാഭവനില്‍ കെ ആര്‍ രാജപ്പന്‍നായരുടെയും ഇന്ദിരാദേവിയമ്മയുടെയും മകന്‍ സൊനൂപ് ആര്‍ നായരാണ് വരന്‍.

ഇടപ്പഴഞ്ഞി ആര്‍ഡിആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിബി മലയില്‍, ഇന്ദ്രന്‍സ്, ഗണേഷ് കുമാര്‍, കാര്‍ത്തിക, ഷോബി തിലകന്‍, ജോണ്‍ ബ്രിട്ടാസ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങി രാഷ്ട്രീയ–സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

തിരക്കുകൾ മൂലം വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതു കൊണ്ട് മമ്മൂട്ടി മുരളിയുടെ വീട്ടിലെത്തി കാര്‍ത്തികയ്ക്ക് ആശംസകള്‍ അറിയിച്ചിരുന്നു.