Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഐ അന്വേഷിച്ചാൽ മണിയുടെ സഹോദരൻ ജയിലിൽ അരിയുണ്ട തിന്നേണ്ടിവരും: സാബു

sabu-ramakrishnan

കലാഭവൻ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണനെതിരെ നടൻ സാബു. മണിയുടെ മരണം സിബിഐ അന്വേഷിച്ചാൽ രാമകൃഷ്ണൻ ജയിലിൽ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നതെന്നു സാബു പറഞ്ഞു. മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്കു വിട്ടതിനുപിന്നാലെയാണ് വിവാദ പരാമർശവുമായി സാബു രംഗത്തെത്തിയത്.

സാബു സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണരൂപം

സീബീഐ അന്വേഷണം കഴിയുമ്പൊ മിക്കവാറും രാമേഷ്ണൻ ജയിലിൽ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്‌. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാൻസ്‌ അസോസിയേഷൻ ആളുകൾ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാൻ ഏൽപ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വിൽപ്പിച്ച്‌ കാഷും കൊണ്ട്‌ രാമേഷ്ണൻ പോയി. കേസ്‌ നടത്താൻ രാമേഷ്ണൻ കാഷ്‌ വേണമത്രെ!!!!!!

എന്റെ അറിവിൽ പോലീസോ സീ ബീ ഐ യോ തുടങ്ങി ഒരു ഏജൻസികളും കാഷ്‌ വാങ്ങി കേസ്‌ അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടിൽ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കർക്കശമായി പ്രതിഷേധിച്ചതിനെ തുടർന്ന് രാമേഷ്ണൻ ആ ഉദ്യമത്തിൽ നിന്നു പിന്മാറി എന്നത്‌ മറ്റൊരു വാർത്ത. ഇനി ഹെന്തെല്ലാം കാണാൻ ഇരിക്കുന്നു.

എന്നിട്ട്‌ സാബു ഇപ്രകാരം അരുൾ ചെയ്തു

യധാ യധാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത;
അഭ്യുദ്ധാനം അധർമസ്യ തധത്മാനം ശ്രീജാമ്യഹം.
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം;
ധർമ സംസ്താപനാർതായ:
സംഭവാമി യുഗേ യുഗേ.

എന്നു പറഞ്ഞാൽ ഞാൻ ഇനീം ഇനീം വരുമെന്നു ചുരുക്കം. 

എന്നെ ചാനലിൽ കയറി ഇരുന്നു ഡ്രഗ്‌ അഡിക്റ്റ്‌, മനോരോഗി എന്നൊക്കെ വിളിചത്‌ കേട്ട്‌, എന്റെ അമ്മയുടെ കണ്ണിൽ നിന്നു വീണ ഓരോ തുള്ളി കണ്ണുനീരിനും രാമേഷ്ണാ, നിന്നെക്കൊണ്ട്‌ ഞാൻ നിയമപരമായി എണ്ണി എണ്ണി ഉത്തരം പറയിക്കും. ഞാൻ ചാനൽ ചർച്ചയിൽ ഉന്നയിച്ച ഓരോ ചോദ്യത്തിനും പൊതുസമൂഹത്തോടും ഉത്തരം പറയണം. ലക്ഷക്കണക്കിനു വരുന്ന മണിച്ചേട്ടന്റെ ആരാധകരെ എത്ര നാൾ കള്ളത്തരങ്ങളും, വ്യാജ വികാര പ്രകടനങ്ങളും കാണിച്ച്‌ വഞ്ചിക്കും!!!! മണിച്ചെട്ടനെക്കുറിച്ചുള്ള വിവരങ്ങൾ പറയാൻ മണിച്ചേട്ടനെ ജീവനു തുല്യം സ്നേഹിക്കുന്ന കേരള സമൂഹം ചോദിക്കേണ്ടത്‌ മണിച്ചേട്ടന്റെ ഹൃദയത്തോട്‌ ചേർന്നു നിന്ന ഉറ്റ സുഹൃത്തുക്കളോട്‌ ആണു, അല്ലാതെ ഒരു തരത്തിലും മണിച്ചേട്ടൻ അടുപ്പിച്ചിട്ടില്ലാത്ത, ഇപ്പോൾ രംഗത്ത്‌ വന്നിട്ടുള്ള രാമേഷ്ണനോടല്ല. ആരെങ്കിലും അവരെ കണ്ട്‌ സംസാരിച്ചോ??? ഏതെങ്കിലും മാധ്യമം അവരോട്‌ കാര്യങ്ങൾ ചോദിച്ചോ??? അവരോട്‌ ചോദിച്ചോ ആരാ ഈ രാമേഷ്ണൻ എന്നു!!?? എത്ര നാൾ രാമേഷ്ണൻ ആ കൂടെ നടന്നവരെ ഭീഷണിപ്പെടുത്തി വാ മൂടിക്കെട്ടും!!???
അസതോമ സത് ഗമയ
തമസോമാ ജ്യോതിർഗമയ.
അയാധാർത്യങ്ങളെ മാറ്റി യാധാർത്യം പുറത്ത്‌ വരും, തമസ്‌ മാറി പ്രകാശം പരക്കും. അതു എന്നു തന്നെ ആയാലും എത്രയൊക്കെ മറച്ചു വെച്ചാലും.

related stories