Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്മി മേനോന്‍ പ്ലസ്ടു പാസായി

lakshmi-menon-plus-two

തെന്നിന്ത്യന്‍ സുന്ദരിയും മലയാളിയുമായ ലക്ഷ്‌മി മേനോന്‍ പ്ലസ്‌ ടു പരീക്ഷ പാസായി. ലക്ഷ്മി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ദൈവാനുഗ്രഹത്താല്‍ എന്‍റെ കഠിനാദ്ധ്വാനത്തിന് ഫലം കണ്ടുവെന്നും പ്ല്സ് ടു പരീക്ഷയ്ക്ക് ജയിച്ചുവെന്നും ലക്ഷ്മി പറഞ്ഞു. എന്‍റെ അധ്യാപകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി പറയുന്നുവെന്നും ലക്ഷ്മി പറഞ്ഞു. മേയ് 25നാണ് കേരളത്തിലെ സിബിഎസ്ഇ പ്ലസ്ടു റിസല്‍ട്ട് പ്രഖ്യാപിച്ചത്.

നേരത്തെ ലക്ഷ്മി മേനോന്‍ പ്ലസ് ടു പരീക്ഷയ്ക്ക് പൊട്ടിയെന്ന് വാര്‍ത്ത പരന്നിരുന്നു. തമിഴ്‌നാട്ടിലെ പ്ലസ്‌ ടു ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇങ്ങനെയൊരു വാര്‍ത്തവന്നത്. വാര്‍ത്ത പിന്നീട്‌ വാട്‌സ് ആപ്പിലൂടെയും പ്രചരിച്ചു. ലക്ഷ്‌മി കണക്ക്‌ പരീക്ഷയ്‌ക്ക് തോറ്റുപോയന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ലക്ഷ്മി തന്നെ രംഗത്തെത്തുകയും ചെയ്തു. മലയാളത്തേക്കാള്‍ തമിഴ് സിനിമയില്‍ സജീവമായ ലക്ഷ്‌മി തമിഴ്‌നാട്ടിലാണ്‌ പഠിക്കുന്നതെന്ന്‌ തെറ്റിദ്ധരിച്ചതാണ് ഇങ്ങനെയൊരു വാര്‍ത്ത വരാന്‍ കാരണം.

എന്തായാലും ലക്ഷ്മിയുടെ വിജയം കേരളത്തിലും തമിഴ്നാട്ടിലുമുള്ള ആരാധകര്‍ ഒരു ആഘോഷമാക്കി മാറ്റികഴിഞ്ഞു. ഫേസ്ബുക്കിലും മറ്റും നിരവധി ആളുകളാണ് ആശംസകള്‍ നേരുന്നത്. സിനിമയില്‍ തിരക്കേറിയ താരമാണെങ്കിലും പഠനത്തിലും ലക്ഷ്മി മിടുമിടുക്കിയാണ്. 2013ല്‍ 85 ശതമാനം മാര്‍ക്കോടെയാണ്‌ ലക്ഷ്‌മി മേനോന്‍ പത്താം ക്ലാസ്‌ വിജയിച്ചത്‌.