Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുവാവയെ വരവേൽക്കാനൊരുങ്ങി മുക്ത

mukhtha-rinku മുക്തയും റിങ്കുവും

മലയാളത്തിന്‍റെ പ്രിയനടി മുക്ത അമ്മയാകാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ്. ഫെയ്സ്ബുക്കില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് തന്റെ സന്തോഷം ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

muktha-main.jpg.image.784.410

നാലു മാസം കൂടി കഴിഞ്ഞാല്‍ മുക്തയുടെയും ഭര്‍ത്താവ് റിങ്കു ടോമിയുടെയും ജീവിതത്തിലേക്ക് ഒരാള്‍ കൂടിയെത്തും. പുതിയ അതിഥിക്കായി കാത്തിരിക്കുകയാണിപ്പോള്‍. ഈ വര്‍ഷത്തെ ഈസ്റ്റര്‍ നോമ്പ്, പിറക്കാന്‍ പോകുന്ന കുഞ്ഞിനു വേണ്ടിയെടുത്തതാണെന്ന് മുക്ത പറഞ്ഞിരുന്നു.

ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു. 2015 ആഗസ്റ്റ് 23 നായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മുക്ത ഒരു നര്‍ത്തകി കൂടിയാണ്.

mukhta-rimi

ആര്യ നായകനായെത്തിയ തമിഴ്ചിത്രം വി.എസ്.ഒ.പിയാണ് മുക്തയുടേതായി അവസാനം പുറത്തിറങ്ങിയചിത്രം. കൂടാതെ വായ്മൈ, പാമ്പുസട്ടൈ എന്നീ ചിത്രങ്ങളിലും താരം കരാ‍ർ ഒപ്പിട്ടിട്ടുണ്ട്.

Your Rating: