Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി പ്രണിത കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

pranithah-accident

തെന്നിന്ത്യൻ നടി പ്രണിത കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹൈദരാബാദിലെ നൽഗോണ്ട ജില്ലയിൽവച്ചാണ് സംഭവം. കാറിന് കുറുകെ ഒരു ബൈക്ക് യാത്രികൻ വന്നതാണ് അപകടത്തിന് കാരണം. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ഡ്രൈവർ കാർ വെട്ടിച്ച് മാറ്റിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

കാറിൽ പ്രണീതയും അമ്മയും മാനേജറും ഉണ്ടായിരുന്നു. കാറിൽ ഉള്ളവരെല്ലാം നിസാരപരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്നതും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾ ഓടികൂടുകയും പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

നടി തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അപകടത്തിന്റെ ചിത്രങ്ങളും വിവരങ്ങളും അറിയിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ആ ഞെട്ടലിൽ നിന്ന് മുക്തയായിട്ടില്ലെന്ന് നടി പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.