നടി സരയു വിവാഹിതയാകുന്നു. സിനിമയിൽ അസോഷ്യേറ്റ് ഡയറക്ടറായ സനൽ വി ദേവൻ ആണ് വരൻ. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വർഷം തുടങ്ങിയ ചിത്രങ്ങളിൽ സനൽ പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
ലോഹിതദാസിന്റെ ചക്കരമുത്തിലൂടെയാണ് സരയു സിനിമയിലെത്തുന്നത്. സിനിമയിലും സീരിയലിലും സരയു തിളങ്ങി. ബിജു മേനോൻ നായകനായി എത്തിയ സാൾട്ട് മാൻഗോ ട്രീയിലാണ് സരയു അവസാനമായി എത്തിയത്.