Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ശ്രുതി മേനോന്‍ വിവാഹിതയാകുന്നു

sruthi-4

നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയാകുന്നു. ശ്രുതി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ വിവാഹവാർത്ത പങ്കുവച്ചത്. സഹിൽടിംപാഡിയ ആണ് ശ്രുതിയുടെ വരൻ.

sruthi-3

ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. പല ടെലിവിഷന്‍ പരിപാടികള്‍ക്കും അവതാരകയായി എത്തിയ ശ്രുതി ഒരുപിടി നല്ല ചിത്രങ്ങളുടേയും ഭാഗമായി. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ശ്രുതിയുടെ പ്രകടനം ഏറെ ചർച്ച ചെയ്യുകയും ചെയ്തു. അഭിനയത്തിൽ മാത്രമല്ല മോഡലിങിലും ശ്രുതി തന്റേതായ ഇരിപ്പടം സ്വന്തമാക്കിയ ആളാണ്.