Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജയ്–വിനീത മരണം; സിനിമാക്കഥ പോലെ ദുരൂഹം

ajay-vineetha അജയ് കൃഷ്ണൻ, വിനീത നായർ

സിനിമ പൂർത്തിയാകുന്നതിന് മുൻപേ ആ സിനിമയുടെ നിർമാതാവ് ആത്മഹത്യ ചെയ്യുക. മലയാളസിനിമാലോകം ഒന്നടങ്കം ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. ആസിഫ് അലിയും ഉണ്ണി മുകുന്ദനും പ്രധാനവേഷങ്ങളിലെത്തുന്ന അവരുടെ രാവുകൾ എന്ന സിനിമയുടെ നിർമാതാവ് അജയ് കൃഷ്ണന്റെ ആത്മഹത്യ വാർത്തയുടെ ഞെട്ടൽ മാറിവരുന്നതേ ഒള്ളൂ.

അതിനിടെയാണ് അജയ്‌യുടെ കാമുകിയും ഫാഷൻ ഡിസൈനറുമായ വിനീത നായരും ജീവനൊടുക്കിയെന്ന വാർത്ത വന്നത്. അജയ്‌യുടെ വേര്‍പാടിലുണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു.

സിനിമാക്കഥയെ പോലും വെല്ലുന്ന അന്ത്യമാണ് ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചത്. ‘അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കുന്നില്ല. ഇങ്ങനെ ചെയ്തതിൽ ഉറ്റവരും ഉടയവരും എനിക്ക് മാപ്് തരണം. സിനിമ റിലീസായ ശേഷം വിവാഹം കഴിക്കാനിരിക്കുകയായിരുന്നു ഞങ്ങൾ. ഇനി ആ സ്വപ്നങ്ങളില്ലാതെ ജീവിക്കാനാകില്ല.’ വിനീതയുടെ ഡയറിൽ എഴുതിയിരുന്ന കുറിപ്പാണിത്.

ബെംഗളുരുവില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് പഠിക്കുമ്പോഴാണ് അജയ്‌യുമായി അടുപ്പത്തിലായതെന്ന് പറയുന്നു.കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വിനീത നാട്ടില്‍ തന്നെ ജോലി അന്വേഷിച്ചുവരികയായിരുന്നു. കാഴ്ചയിലും മിടുക്കും പ്രസരിപ്പുമുള്ള പെൺകുട്ടി.

അജയ് എപ്പോഴും സിനിമയെക്കുറിച്ചായിരുന്നു വിനീതയോട് സംസാരിച്ചിരുന്നത്. എന്നാൽ ഇതിനിടെയാണ് ആരോടും ഒന്നും പറയാതെ യാത്രയാകുന്നത്.

അടുത്തകുറച്ച് കാലമായി അജയ് നിരാശയിലായിരുന്നെന്നും വിനീതയുടെ ഡയറികുറിപ്പിൽ പറയുന്നു. തനിക്ക് വേണ്ടി കാത്തിരിക്കരുതെന്നും വേറെ വിവാഹം കഴിക്കാൻ തന്നെ നിർബന്ധിക്കുമായിരുന്നെന്നും അജയ് പറയാറുണ്ടായിരുന്നു. എന്നാൽ ഇരുവരുടെയും ബന്ധം ഇരുവീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്.

അജയ്‌യുടെ മരണത്തിനുശേഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു വിനീതയെന്ന് ബന്ധുക്കള്‍ പറയുന്നു. സ്വന്തം കിടപ്പുമുറിയിലെ സീലിങ് ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.

കൊല്ലം മനയിൽക്കുളങ്ങര തെക്കേഴത്ത് (അമ്പാടി) ടിഇആർഎ ഒൻപത് സി–യിൽ അജയ് കൃഷ്ണനെ (28) 24ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തികബുദ്ധിമുട്ട് മൂലം അജയ് ജീവനൊടുക്കിയതെന്നാണ് പലയിടത്തും വാർത്തകൾ വന്നത്. എന്നാൽ അങ്ങനെയൊരു ബുദ്ധിമുട്ട് അജയ്‌യ്ക്ക് ഇല്ലായിരുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അജയ്‌യുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്ന വിശ്വാത്തിലാണ് ഇവർ.

ആസിഫലിയും ഉണ്ണി മുകന്ദനും അഭിനയിക്കുന്ന അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു അജയ് കൃഷ്ണന്‍. ‘മെമ്മറീസ്’, ‘ സീൻ ഒന്ന് നമ്മുടെ വീട്’ തുടങ്ങിയ സിനിമകളിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.