Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ട്രോൾ കണ്ടെങ്കിലും ആ റോൾ കിട്ടിയാൽ മതി: അജു

aju-nivin

മലയാളസിനിമയെ ഏറ്റവുമധികം പ്രമോട്ട് ചെയ്യുന്ന നടനെന്ന നിലയിലാണ് അജുവിനെ ചിലർ കാണുന്നത്. സ്വന്തം ചിത്രങ്ങൾ മാത്രമല്ല സുഹൃത്തുക്കളുടെയും ചിത്രങ്ങൾ െഫയ്സ്ബുക്ക് പേജിലൂടെ പ്രമോട്ട് ചെയ്യാൻ അജുവിന് ഒരുമടിയുമില്ല.

ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും അജുവിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. അതിനെല്ലാം സിനിമാ സ്റ്റൈലി‍ൽ തന്നെ കിടിലൻ മറുപടിയും അജു കൊടുക്കും.

നിവിൻ പോളി നായകനാകുന്ന റോഷൻ ആൻഡ്രൂസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി എന്ന പ്രോജക്ട് കഴിഞ്ഞ ദിവസം അനൗൺസ് ചെയ്തിരുന്നു. അവിടെയും കിട്ടി അജുവിനൊരു ട്രോൾ.

കായംകുളം കൊച്ചുണ്ണിയായി നിവിൻ എത്തുമ്പോൾ ഇത്തിക്കര പക്കിയുടെ റോൾ അജു ചെയ്യാം എന്ന രീതിയിലൊരു ട്രോൾ ആണ് ഇത്തവണ എത്തിയത്. ഈ ട്രോള്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷമുള്ള അജുവിന്റെ മറുപടിയായിരുന്നു അതിലും രസം. ‘ഈ ട്രോള് കണ്ടെങ്കിലും ആ റോൾ കിട്ടിയാൽ മതിയായിരുന്നു.’ ഇങ്ങനെയായിരുന്നു അജുവിന്റെ മറുപടി. 

Your Rating: