Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സില്ലാത്ത ഫ്രോഡുകൾക്കെതിരെ അജു വർഗീസ്

aju-varghese-5

ഫെയ്സ്ബുക്ക് വ്യാജന്മാരെ തുടച്ച് നീക്കണമെന്ന് നടൻ അജു വർഗീസ്. മലയാളസിനിമാ വ്യവസായത്തിന്റെ വിശ്വാസ്യത തകർക്കുന്ന ഇക്കൂട്ടർ എല്ലാ മേഖലകളിലും ഒരു ശാപമായി മാറുകയാണെന്ന് അജു പറയുന്നു. ഒരുമിച്ച് നിന്നാൽ ഇക്കൂട്ടരെ തുടച്ച് നീക്കാമെന്നും ഈ ഉദ്യമത്തിൽ താൽപര്യം ഉള്ളവർ കൂടെ നിൽക്കണമെന്നും അജു പറയുന്നു.

അജുവിന്റെ കുറിപ്പ് വായിക്കാം–

മലയാളസിനിമയുടെ ഒരു നല്ല കാലം ആണ് ഇപ്പോൾ. സിനിമ എന്ന വ്യവസായം കൂടുതൽ വിശ്വാസ്യത നേടിക്കൊണ്ട് ഇരിക്കുന്ന ഈ കാലത്ത് അതിനെ അട്ടിമറിക്കാൻ ,പരസ്പരം വ്യക്തി ബന്ധങ്ങൾ തകർക്കാൻ മാത്രം ഐഡന്റിറ്റി ഇല്ലാത്ത കുറെയേറെ ഫേക്ക് പ്രൊഫൈൽസ് ഫേസ്ബുക്കിൽ ഉണ്ട്.

പൈറസി പോലെത്തന്നെ ഈ വ്യവസായത്തിന് ദോഷം വരുത്താൻ ഇവർക്ക് ഒരുപരിധി സാധിക്കുന്നു. സിനിമ മാത്രം ഒതുങ്ങി നിൽക്കുന്നില്ല ഇവരുടെ കയ്യിൽ, മറിച്ചു മതം, രാഷ്ത്രീയം, വർഗീയത, രാജ്യദ്രോഹം അങ്ങനെ പല മേഖലകളിൽ ഇവർ ഒരു ശാപം ആയി മാറുന്നു.

സൈബർ സെലിന്റെ ഹെൽപ്പിൽ ഇതിനെ നല്ല രീതിയിൽ നമ്മൾ ഒരുമിച്ചു നിന്നാൽ തടയാൻ പറ്റും. ഐഡന്റിറ്റി ഇല്ലാതെ എല്ലാ പ്രൊഫൈലിസും അവരുടെ പ്രവൃത്തികളും ഇവിടെ നോട്ടത്തിൽ ആണ്. അങ്ങനെ ഉള്ളവരെ കണ്ടാൽ ദയവു ചെയ്തു നമ്മളെ അറിയിക്കുക. സമ്പൂർണ സാക്ഷരത നേടിയ നമ്മുടെ നാടിന്റെ മേൽവിലാസം ഇവർ മൂലം കളങ്കപ്പെടുത്താതിരിക്കുക. സൈബർ സെൽ ഉം ആയി നമ്മൾ സംസാരിച്ചു നടപടികൾ സ്വീകരിക്കുന്നതാണ്. യഥാർഥ സിനിമ സ്നേഹികൾക്കും, താൽപര്യം ഉള്ളവർക്ക് കൂടെ നിൽക്കാം.
 

Your Rating: