Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജു വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛൻ

aju-varghese-kids

മലയാളത്തിന്റെ യുവതാരം അജു വർഗീസിന് വീണ്ടും ഇരട്ടക്കുട്ടികൾ. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും ആദ്യം ഉണ്ടായതും ഇരട്ടക്കുട്ടികൾ തന്നെയായിരുന്നു. ആദ്യത്തേത് ഒരാൺകുട്ടിയും പെൺകുട്ടിയുമായിരുന്നെങ്കിൽ ഇത്തവണ രണ്ട് ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്.

ജേക് ലൂക് എന്നാണ് കുട്ടികളുടെ പേര്. പുതിയ അതിഥികളെത്തിയത്തോടെ ഇവാനും ജുവാനയ്ക്കും കളിക്കൂട്ടുകാരായി. ഫാഷന്‍ ഡിസൈനറാണ് അജുവിന്റെ ഭാര്യയായ അഗസ്റ്റീന.

മലയാളത്തിലെ മുൻനിര ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അജു ഇപ്പോൾ. ചെയ്യുന്ന സിനിമകളൊക്കെ സൂപ്പർഹിറ്റുമാണ്. സിനിമ തരുന്ന ഭാഗ്യങ്ങൾക്ക് പുറമേയാണ് കുട്ടികളുടെ രൂപത്തിൽ ഇരട്ട ഭാഗ്യം അജുവിന് കൈവന്നിരിക്കുന്നത്.

Your Rating: