Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താടിയുള്ള അജുവിനെ പേടിയുണ്ടോ ?

Location still from the movie Two Countries

ചിരിച്ചും ചിരിപ്പിച്ചുമാണ് അജു വർഗീസ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ കയറിയത്. അജുവിന്റെ നിഷ്കളങ്കമായ മുഖം ഒരു പരിധി വരെ അദ്ദേഹത്തെ ജനപ്രിയനാക്കുന്നതിൽ മുഖ്യ പങ്കും വഹിച്ചിട്ടുണ്ട്. പുതുതലമുറക്കാർക്കിടയിൽ അയൽപക്കത്തെ പയ്യൻ എന്ന ഇമേജുള്ള ഒരേയൊരു നടനും ഒരു പക്ഷേ അജുവായിരിക്കും. ആ അജു താടിയൊക്കെ വച്ച് ഒരു ബിൻ ലാദൻ സ്റ്റൈലിൽ എത്തിയാൽ എങ്ങനെയിരിക്കും ?

ഷാഫി സംവിധാനം ചെയ്യുന്ന ടൂ കൺട്രീസ് എന്ന സിനിമയിലാണ് താടി ലുക്കിൽ അജു എത്തുന്നത്. ദിലീപ് നായകനാകുന്ന സിനിമയിൽ അവിനാശ് എന്ന കഥാപാത്രത്തെയാണ് അജു അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മുഴുവൻ സമയവും അജു താടി ലുക്കിൽ അല്ല അഭിനയിക്കുന്നത്. എങ്കിലും താടിയിൽ എന്ത് സീക്രട്ടാവും അജു ഒളിപ്പിച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. താടിയുള്ള അജുവിനെ പേടിക്കേണ്ടി വരുമോ എന്നു കാത്തിരുന്ന് കാണണം.

ര‍ജപുത്ര രഞ്ജിത് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാഫിയുടെ സഹോദരൻ റാഫിയാണ്. മംമ്തയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.