Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവിയുടെ ഹൃദയം കവർന്ന ഈ നടി ആരാണ് ?

Hazel-Keech

ഇന്ത്യൻ ക്രിക്കറ്റിലെ ഹാൻസം ഹീറോ യുവരാജ് സിംഗ് ഒടുവിൽ സമ്മതിച്ചു. തന്റെ മനസ്സ് ഹസൽ കീച്ച് എന്ന ഈ ബ്രിട്ടീഷ് സുന്ദരിക്ക് നൽകിയെന്ന്. ബാലിയിൽ നടന്ന, തീർത്തും സ്വകാര്യമായ വിവാഹ നിശ്ചയ ചടങ്ങിൽ യുവി ഹസലിനു മോതിരമണിയിച്ചതോടെ, ഇന്ത്യയുടെ മരുമകളായി ഹസലിനെ സ്വീകരിക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. അപ്പോഴും, ആരാണ് ഹസൽ കീച്ച് എന്ന ഈ സുന്ദരി എന്ന ചോദ്യം ബാക്കി.

പ്രമുഖ ബ്രിട്ടീഷ് മോഡലും നടിയുമാണ് 28 കാരിയായ ഹസൽ കീച്ച്. യുവരാജ് സിംഗ് അർബുദബാധിതനായി വിശ്രമിക്കുന്ന വേളയിലാണ് ഈ ബ്രിട്ടീഷ് സുന്ദരിയുമായുള്ള പ്രണയം തളിർക്കുന്നത്. ബില്ല, ബോഡിഗാർഡ് തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളിലും ഹസൽ അഭിനയിച്ചിട്ടുണ്ട്. സുസുക്കിയുടെ പരസ്യത്തിലൂടെ ശ്രദ്ധേയയായ ഹസൽ, ചില ബോളിവുഡ് സിനിമകളിൽ ഡാൻസിന് വേണ്ടി മാത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Yuvraj Singh got engaged to Fasal Keech at Bali

ഇംഗ്ലണ്ട് സ്വദേശിയായ ഹസൽ കീച്ചിന്റെ അച്ഛൻ ബ്രിട്ടീഷ് പൗരനും അമ്മ, മൗറീഷ്യസ് സ്വദേശിയുമാണ്. നൃത്തത്തിൽ ഉപരിപഠനം നടത്തിയിട്ടുള്ള ഹസലിനു ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളോട് പ്രത്യേക പ്രണയമാണ്. അഭിനയത്തിന് പുറമേ, ബിബിസിയുടെ ടിവി ഷോകളുടെയും ഭാഗമായിരുന്നു ഹസൽ കീച്ച്.

തന്റെ 18 ആം വയസിൽ അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ ഹസലിനു മോഡലിംഗ് രംഗത്ത് നിന്നും നിരവധി അവസരങ്ങൾ ലഭിച്ചു. തുടർന്ന് , ഇവിടെ ഉപരിപഠനം നടത്താൻ നടി തീരുമാനിക്കുകയായിരുന്നു. ബിഗ്ബോസ് 7 റിയാലിറ്റി ഷോയിലൂടെയും ഏറെ പ്രശസ്തയായിരുന്നു യുവിയുടെ ഹൃദയത്തിൽ ഇടം പിടിച്ച ഈ സുന്ദരി.