Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ട്രെയിലര്‍ തന്നതിന് വിനീതിന് നന്ദി: അൽഫോൻസ് പുത്രൻ

alphonse-nivin

വിനീത് ശ്രീനിവാസൻ–നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ തട്ടത്തിൻ മറയത്തിൽ അൽഫോൻസ് പുത്രനും ഒരു പങ്കുവഹിച്ചിരുന്നു. തട്ടത്തിൻ മറയത്ത് സിനിമയുടെ ട്രെയിലർ എഡിറ്റ് ചെയ്തത് അൽഫോൻസ് പുത്രനാണെന്ന് അധികമാർക്കും അറിയില്ല.

ട്രെയിലറും സിനിമയും പുറത്തിറങ്ങി നാല് വർഷം പിന്നിട്ടതിന്റെ ഓർമയിൽ വിനീതിന് നന്ദി പറഞ്ഞ് അൽഫോൻസ്. ഫേസ്ബുക്കിലൂടെയാണ് അൽഫോൻസ് , തട്ടത്തിൻ മറയത്തിന്റെ ട്രെയിലർ ഷെയർ ചെയ്ത് നന്ദി അറിയിച്ചത്. എന്നാൽ അൽഫോൻസിനാണ് നന്ദി പറയേണ്ടതെന്ന് വിനീതും ആ കുറിപ്പിന് താഴെയായി കുറിച്ചു.

Thattathin Marayathu Trailer Full HD - 2012

ആദ്യ ചിത്രമായ നേരവും പിന്നീട് പുറത്തിറങ്ങിയ പ്രേമവും എഡിറ്റ് ചെയ്തത് അൽഫോൻസ് തന്നെയായിരുന്നു.