Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഫോൻസ് നിവിൻ ചിത്രം അവിയൽ

avial-tamil-movie

പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനും നിവിൻ പോളിയും ഒന്നിക്കുന്നു. തമിഴിലെ പ്രമുഖ യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിർമാണത്തില്‍ അവിയല്‍ എന്ന സിനിമയുമായാണ് അൽഫോൻസ് എത്തുന്നത്. അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേർന്ന സിനിമയാണ് അവിയല്‍.

അല്‍ഫോണ്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്‌റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരായിരിക്കും സംവിധായകർ‍. ഇതിൽ അല്‍ഫോണ്‍സിന്റെ ചിത്രത്തില്‍ ബോബി സിംഹയും നിവിന്‍ പോളിയുമാണ് പ്രധാനവേഷങ്ങളിലെത്തുക.

നിവിന്‍ പോളിയെയും ബോബി സിംഹയെയും കേന്ദ്രകഥാപാത്രങ്ങളാക്കി മുൻപ് പുറത്തിറക്കിയ എലി എന്ന ഹ്രസ്വചിത്രമാകും അവിയലില്‍ ഉള്‍പ്പെടുത്തുകയെന്നും കേൾക്കുന്നു. ഫെബ്രുവരിയിലാണ് അവിയലിന്റെ റിലീസ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.