Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധം പ്രതീക്ഷിച്ച് പ്രേമത്തിന് വരരുത്

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമം റിലീസിനൊരുങ്ങുകയാണ്. പോസ്റ്ററുകളിലൂടെയും ഗാനങ്ങളിലൂടെയും ഇപ്പോള്‍ തന്നെ പ്രേക്ഷകശ്രദ്ധപിടിച്ചുപറ്റിയ പ്രേമം, സംവിധായകന്‍റെ രണ്ടാമത്തെ ചിത്രമാണ്.

ചിത്രം റിലീസാകുന്നതിനിടെ സംവിധായകന് പ്രേക്ഷകരോട് അല്‍പം കാര്യങ്ങളും സിനിമയെക്കുറിച്ച് പറയാനുണ്ട്. അല്‍ഫോന്‍സ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ....

‘ പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം കഴിഞ്ഞ ദിവസത്തോടെ ഏതാണ്ട് ഒരു നിലയിലായി. ഈ പടത്തിന്‍റെ നീളം 2 മണിക്കൂറും 45 മിനിറ്റുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്‌. ചെറുതും വലുതുമായി 17 പുതുമുഖങ്ങള്‍ ഈ പടത്തിലുണ്ട്. അതല്ലാതെ വയറു നിറച്ചു പാട്ടുണ്ട് പടത്തില്‍. ..പിന്നെ 2 ചെറിയ തല്ലും. പ്രേമത്തിൽ പ്രേമവും കുറച്ചു തമാശയും മാത്രമേ ഉണ്ടാവു...യുദ്ധം പ്രതീക്ഷിച്ചു ആരും ആ വഴി വരരുത്. അല്‍ഫോന്‍സ് പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.