Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്‍ഫോൻസിനു പുത്രനായി

alphinse

സംവിധായകൻ അൽഫോൻസ് പുത്രൻ അച്ഛനായി. ബുധനാഴ്ച്ച ഉച്ചയോടെയാണ് അല്‍ഫോണ്‍സിന്റെ ഭാര്യ അലീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ‘ഞാന്‍ അച്ഛനായി. എന്റെ ഭാര്യ അമ്മയായി. മകന്‍ ആണ്. എന്റെ സന്തോഷം എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. പക്ഷേ നിങ്ങള്‍ക്ക് മനസിലാകുമെന്ന് വിചാരിക്കുന്നു.’ അൽഫോൻസ് പറഞ്ഞു.

അല്‍ഫോൻസിന് അഭിനന്ദനം അറിയിച്ച് സിനിമാരംഗത്തു നിന്നും അല്ലാതെയും നിരവധി പേരാണ് ഫെയ്‌സ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തു. ‘അല്‍ഫോണ്‍സിനു പുത്രനായി’ എന്നാണ് സുഹൃത്തും സിനിമാ നടനുമായ ഷറഫുദ്ദീന്‍ പറഞ്ഞത്. അജു, ജോജു, രജീഷ, അപർണ, ജൂഡ് ആന്റണി, ശബരീഷ് വർമ തുടങ്ങി നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 22 നായിരുന്നു അൽഫോൻസിന്റെയും അലീനയുടെയും വിവാഹം. നിർമാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ് അലീന. പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് അല്‍ഫോൻസ്. ഇതിനിടെ അല്‍ഫോൻസ് ബോളിവുഡിലേക്കും ചുവടുവെക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.  

Your Rating: