Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി വിജയന് അൽഫോൻസ് പുത്രന്റെ സങ്കടഹർജി

alphonse-pinarai

മെട്രോയേക്കാൾ കേരളത്തിനാവശ്യം കുടിവെള്ളമാണെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. വെള്ളം കൊടുത്തിട്ട് പോരെ വേഗം യാത്ര ചെയ്യാനുള്ള വണ്ടി ? എന്ന് അൽഫോൺസ് പുത്രൻ ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സങ്കടഹർജിയായിട്ടാണ് അൽഫോൻസ് പുത്രന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് അൽഫോൺസ് പുത്രൻ ഈ ആശങ്ക പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:

കുടിവെള്ളം ഇല്ലെങ്ങിൽ...ചായ കുടിക്കാൻ, കുളിക്കാൻ, മുഖം കഴുകാൻ, പാത്രം കഴുകാൻ, അരി തിളപ്പിക്കാൻ, ഭക്ഷണം പാകം ചെയ്യാൻ...ഇതൊന്നും അല്ലാതെ ഇനിയും ഒരുപാട് ആവശ്യങ്ങൾ ഉണ്ട് എന്ന് എല്ലാർക്കും അറിയാം.....എല്ലാത്തിനും വേണ്ട ഒരു സത്യം അല്ലെ വെള്ളം ? കുടിവെള്ളം ഇല്ലാത്ത ഓരോ സ്ഥലത്ത ബുദ്ധിമുട്ട് കാണുമ്പോൾ എനിക്ക് മെട്രോയിൽ പോകാൻ തോന്നുന്നില്ല.

കേരളത്തിലെ ഓരോ വീട്ടിലും കുടിവെള്ളം ആയി എന്ന വാർത്ത കേൾക്കുന്ന ദിവസം ഞാൻ എന്ന മനുഷ്യൻ നല്ലോണ്ണം സന്തോഷിക്കും... അന്ന് ഞാൻ അങ്ങീകരിക്കാം കേരളം പുരോഗമിക്കുന്നു എന്ന്. വെള്ളം കൊടുത്തിട്ട് പോരെ വേഗം യാത്ര ചെയ്യാനുള്ള വണ്ടി ? തീരുമാനങ്ങൾ ചില്ലപ്പോൾ തെറ്റാമല്ലോ...

പുതിയ മുഖ്യമന്ത്രി പിണറായി വിജയനിൽ ഒരു നല്ല മനുഷ്യൻ ഒള്ളത് കൊണ്ട് ശുഭപ്രതീക്ഷയോടെ ഈ സങ്കടം പങ്കുവക്കുന്നു. നിങ്ങൾ കേരളം കേരളം നന്നാക്കും എന്ന് മനസ്സ് പറയുന്നു.

എന്ന് , കേരളത്തിൽ ജനിച്ച മനുഷ്യൻ. അൽഫോൻസ് പുത്രൻ 

Your Rating: