Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കറിന് നിവിൻ പോളിയുടെ നായിക

dulquer-anu ദുൽക്കർ , അനു ഇമ്മാനുവെൽ

മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ അമൽ നീരദ് ദുൽക്കർ സല്‍മാനൊപ്പം ഒന്നിക്കുന്നു. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 20ന് പാല, ഭരണങ്ങാനത്ത് ആരംഭിക്കും. നിവിൻ പോളി ചിത്രമായ ആക്ഷൻ‌ ഹീറോ ബിജുവിലൂടെ സിനിമയിലെത്തിയ അനു ഇമ്മാനുവെൽ ആണ് നായിക. സിദ്ദിഖ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം അമൽ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം ഗോപി സുന്ദറിന്റേതാണ്.നേരത്തെ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കുള്ളന്റെ ഭാര്യ എന്ന ഹൃസ്വചിത്രത്തിനായി അമലും ദുല്‍ഖറും ഒന്നിച്ചിട്ടുണ്ട്.

ഷെബിൻ ഫ്രാൻസിന് ആണ് ഈ സിനിയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Your Rating: