Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമലയുടെ കല്യാണം അഞ്ചുമിനിറ്റ് !

amala paul അമല പോളും വിജയും

താരദമ്പതികളായ അമല പോൾ—വിജയ് ജോഡികളുടെ വിവാഹവിഡിയോ പുറത്തിറങ്ങി. സിനാമാതാരങ്ങളുടെ വിവാഹ വീഡിയോകൾ സോഷ്യൽമീഡിയയിൽ തരംഗമായി മാറുകയാണ്. ഫഹദ്—നസ്റിയ ജോഡികളുടെ വിവാഹവിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. മണിക്കൂറുകൾ നീളുന്ന വിവാഹ ചടങ്ങുകളെല്ലാം മിനിറ്റുകൾക്കുള്ളിൽ കണ്ടുതീർക്കാവുന്ന വിധത്തിൽ മനോഹരമായി എഡിറ്റ് ചെയ്താണ് ഇത്തരം വിഡിയോകൾ പുറത്തിറക്കുന്നത്.

അൽപം വൈകിയാണെങ്കിലും അമലാ പോളും തന്റെ വിവാഹ വീഡിയോ ആരാധകർക്കായി പുറത്തിറക്കി. വിവാഹത്തിന്റെ പ്രധാന ഭാഗങ്ങളും രസകരമായ നിമിഷങ്ങളും കോർത്തിണക്കി അഞ്ചു മിനിറ്റിനുള്ളിൽ ഒതുക്കിയാണ് വീഡിയോ പുറത്തിറക്കിയത്.

ജൂൺ 12നായിരുന്നു അമല പോളിന്റെയും വിജയ്യുടെയും വിവാഹം. മാധ്യമങ്ങളെ വിവാഹ ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തിയിരുന്നു. അതുകൊണ്ടുതന്നെ വിവാഹ വീഡിയോ പുറത്തിറക്കിയതറിഞ്ഞ് ഇരുവരുടെയും ആരാധകർ യു ട്യൂബിൽ വീഡിയോ കാണാനായി ആളു കൂടുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.