Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമല പോൾ വിവാഹമോചനത്തിനൊരുങ്ങുന്നു ?

amala-paul

അമല പോൾ–എ എൽ വിജയ് ദമ്പതികൾക്കിടയിൽ അസ്വാരസ്യമുണ്ടെന്ന വാർത്തകൾ കുറച്ചുനാളുകളായി പുറത്തുവരുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ആരാധകരെ തന്നെ ഞെട്ടിക്കുന്നതാണ്. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ദേശീയമാധ്യമങ്ങളും പ്രമുഖ തമിഴ് മാധ്യമങ്ങളുമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വിവാഹ ജീവിതത്തിലെ ചില പൊരുത്തക്കേടുകളാണ് ദമ്പതികള്‍ വേര്‍പിരിയാന്‍ കാരണമെന്നാണ് വിവരം. വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വന്നിരുന്നെങ്കിലും രണ്ടുപേരും ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. ഈയിടെയായി ഇരുവരും ഒന്നിച്ച് ഒരു പരിപാടികളിലും പങ്കെടുത്തിരുന്നുമില്ല. തമിഴകത്തെ ഒരു സൂപ്പര്‍താരവുമായുള്ള അകമഴിഞ്ഞ അടുപ്പമാണ് ഇരുവരുെടയും വേർപിരിയലിന് വഴിവച്ചതെന്നും ആരോപണമുണ്ട്.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.

Amala Paul with husband Viay

ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോള്‍ ഒടുവില്‍ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയില്‍ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോള്‍ നടി. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും നടി കരാർ ഒപ്പിട്ടിട്ടുണ്ട്. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

abhijith-amala

എ എൽ വിജയ്‌യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിൾ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. മറ്റൊരു കാര്യം കൂടിയുണ്ട്. ഈ സിനിമയിൽ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോൾ ആണ്.