Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവനാണ് എന്റെ ശക്തി: അമല പോൾ

amala

അമല പോൾ–എ എൽ വിജയ് വിവാഹമോചനം സിനിമാലോകത്തു തന്നെ ഞെട്ടലുണ്ടാക്കിയ വാർത്തകളിൽ ഒന്നാണ്. ഈ വിഷയത്തിൽ അമല പോളിനെ കുറ്റപ്പെടുത്തി സിനിമാരംഗത്തുനിന്നു തന്നെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

വിജയ്‌യുടെ വീട്ടുകാര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും തന്റെ സിനിമാ മോഹത്തിന് എതിരാണെന്നുമായിരുന്നു അമലയുടെ ഒരു കുടുംബസുഹൃത്ത് വെളിപ്പെടുത്തിയത്. എന്നാല്‍ അമലാ പോള്‍ പറഞ്ഞത് സത്യവിരുദ്ധമാണെന്നാണ് വിജയ് പറഞ്ഞത്. സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹബന്ധത്തിന്റെ അടിത്തറയെന്നും അത് തകർന്നാൽ ബന്ധം അർഥശൂന്യമാകുമെന്നുമായിരുന്നു വിജയ്‌യുടെ പ്രതികരണം. അപ്പോഴും അമല ഇതിനെക്കുറിച്ച് പ്രതികരിച്ച് കണ്ടില്ല.

amala-paul

ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷം അമല മാധ്യമങ്ങളോട് മനസ്സ് തുറക്കുന്നു. എപ്പോഴും സന്തോഷവതിയായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതാണ് തന്റെ ജീവിത വിജയമെന്നും അമല പറയുന്നു.

‘യഥാർത്ഥ സന്തോഷം പുറത്തുനിന്നല്ല ഉള്ളിൽ നിന്നാണ് ലഭിക്കുന്നത്. അത് സ്വയം കണ്ടെത്തണം. ഒരുദിവസം തുടങ്ങുന്നതിന് മുമ്പേ സ്വയം ഒരു ആത്മപരിശോധന ഞാൻ നടത്താറുണ്ട്. പിന്നെ നടക്കാൻ ഒരുപാട് ഇഷ്ടമാണ്. മാത്രമല്ല ഇഷ ഫൗണ്ടേഷനിൽ നിന്നും അഭ്യസിച്ച കുറച്ച് ക്രിയകളും ഇപ്പോൾ പരിശീലിക്കുന്നുണ്ട്. അതെന്റെ ശരീരത്തെയും മനസ്സിനെയും കൂടുതൽ ചെറുപ്പമാക്കുന്നു. അമല പറഞ്ഞു,.

abhijith-amala അഭിജിത്തും അമലയും

ഇപ്പോൾ നടന്ന വിവാഹമോചനവും തുടർന്നുണ്ടായ സംഭവവികാസങ്ങളും എങ്ങനെ തരണം ചെയ്തുവെന്നും അമല പറയുകയുണ്ടായി. ഈ വിഷയത്തിൽ സഹോദരൻ അഭിജിത് പോൾ ആണ് അമലയ്ക്ക് താങ്ങും തണലുമായത്. അഭിജിത്തിനെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ഞങ്ങൾ തമ്മിൽ നല്ലൊരു സഹോദരീ–സഹോദരബന്ധമാണ് പുലർത്തുന്നതെന്നും അമല പറയുന്നു. മാത്രമല്ല അവനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും അമല കൂട്ടിച്ചേർത്തു.

വിവാഹശേഷവും സിനിമയിൽ അഭിനയിക്കാനുള്ള നടിയുടെ ആഗ്രഹമാണ് അമലയുടെയും വിജയ്‌യുടെയും ജീവിതത്തിൽ വിള്ളലുണ്ടാക്കിയതെന്ന് വാർത്ത വന്നിരുന്നു. അതിനെക്കുറിച്ചും അമല പ്രതികരിച്ചു. വിവാഹശേഷം എന്തിനാണ് നടികൾ അവരുടെ കരിയറിൽ നിന്ന് പുറകോട്ട് പോകുന്നത്. അങ്ങനെ ഒന്നില്ല. അത് ഒരാളുടെ കഴിവാണ്. അമല വ്യക്തമാക്കി.

തന്റെ ഭാവിപദ്ധതികളും അപ്രതീക്ഷിതമായിരിക്കുമെന്ന് താരം പറയുന്നു. ഇതുവരെ അങ്ങനെ തന്നെ. അതിൽ നല്ലതും ചീത്തയുമുണ്ടാകാം. സിനിമയിൽ തുടരും, വിവാഹം കഴിക്കും, വിവാഹമോചിതയാകും, ഇപ്പോൾ ഈ അഭിമുഖം തരുന്നു, അങ്ങനെ ഈ പട്ടിക തുടർന്നുകൊണ്ടേയിരിക്കും. എന്നെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങൾ വന്നാൽ അഭിനയിക്കുക. അത് മാത്രമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അമല പറഞ്ഞു.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.
ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോള്‍ ഒടുവില്‍ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയില്‍ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോള്‍ നടി. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും നടി കരാർ ഒപ്പിട്ടിട്ടുണ്ട്. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

എ എൽ വിജയ്‌യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിൾ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. മറ്റൊരു കാര്യം കൂടിയുണ്ട്. ഈ സിനിമയിൽ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോൾ ആണ്.

Your Rating: