Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ മകന്‍ മിടുക്കന്‍: ബച്ചന്‍

ദുല്‍ക്കല്‍ സല്‍മാന്‍ നായകനായെത്തിയ ഒകെ കണ്‍മണി അമിതാഭ് ബച്ചന് ഇഷ്ടപ്പെട്ടു. ചിത്രത്തിലെ ദുല്‍ക്കറിന്റെ അഭിനയത്തെ പുകഴ്ത്തി ബ്ളോഗില്‍ കുറിപ്പെഴുതാനും അദ്ദേഹം മറന്നില്ല.

അമിതാഭ് ബച്ചന്റെ കുറിപ്പ് ഇങ്ങനെയാണ്-പുതുതലമുറയിലെ പ്രണയം പ്രതിപാദിക്കുന്ന മണിരത്നത്തിന്റെ പുതിയ തമിഴ് സിനിമ ഞാന്‍ കണ്ടു. മാറുന്ന കാലത്തിനൊപ്പം യുവതലമുറയുടെ മാറുന്ന കാഴ്ചപ്പാടും കൂടി കൂട്ടിയിണക്കി വളരെ മനോഹരമായി അദ്ദേഹം ഇൌ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച യുവ അഭിനേതാക്കള്‍ എന്നെ വളരെ ആകര്‍ഷിച്ചു. ഒന്ന് മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍. നായികയായി അഭിനയിച്ച യുവതിയും ഗംഭീര പ്രകടനം കാഴ്ച വച്ചു. ബച്ചന്‍ പറഞ്ഞു.

പുതുതലമുറയിലെ അഭിനേതാക്കള്‍ പ്രേക്ഷകനെ വളരെയധികം ആകര്‍ഷിക്കുന്നു. അവരെ വീക്ഷിച്ച് അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പുതിയ സിനിമകള്‍ കാണുമ്പോള്‍ ഇത്രയും മികച്ച ചിത്രങ്ങള്‍ പിറക്കുന്ന ഇൌ കാലഘട്ടത്തില്‍ ജനിക്കാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ഇൌ സിനിമകളിലൊക്കെ അഭിനയിക്കാനുള്ള അവസരം അത് ചെറുതാണെങ്കില്‍ പോലും എനിക്ക് ലഭിക്കുന്നത് ഇഷ്ടമാണ്. ബച്ചന്‍ പറയുന്നു. മകള്‍ ശ്വേതയ്ക്കൊപ്പമാണ് അമിതാഭ് ബച്ചന്‍ ഒകെ കണ്‍മണി കാണാന്‍ പോയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.