Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിയത്തിപ്രാവ് ഇറങ്ങിയിട്ട് 20 വർഷം; ട്രെയിലർ കാണാം

chakochan1

മലയാളത്തിലെ ഏക്കാലത്തെയും മികച്ച റൊമാന്റിക്ക് ബ്ലോക്ക്ബസ്റ്റർ അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് ഇരുപത് വർഷം. 1997ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഒരു ആരാധകൻ പുറത്തിറക്കി.

Aniyathipravu Trailer | Kunchacko Boban | Shalini Ajith

കുഞ്ചാക്കോ ബോബൻ എന്ന യുവ പ്രതിഭയുടെ നായക അരങ്ങേറ്റം കൂടി ആയിരുന്നു ഈ ചിത്രം. ഒരു പുതുമുഖ നടന് ലഭിക്കുന്നതിലും ഉപരി ആയിട്ടുള്ള ഒരു വരവേൽപ്പാണ് കുഞ്ചാക്കോ ബോബൻ എന്ന മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന് ലഭിച്ചത്. ചാക്കോച്ചനൊപ്പം മലയാള സിനിമയ്ക്കും സിനിമ പ്രേക്ഷകർക്കും പുതിയ ഒരു നായികയെ കൂടി ലഭിച്ചു ശാലിനി. മലയാളത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ശാലിനിയുടെ ആദ്യ നായിക അരങ്ങേറ്റം അനിയത്തിപ്രാവിൽ ചാക്കോച്ചന്റെ നായിക ആയിട്ടായിരുന്നു.

സിനിമയുടെ വൻവിജയത്തിന് ശേഷം ചാക്കോച്ചൻ–ശാലിനി ജോഡികൾ തരംഗമായി. അനിയത്തിപ്രാവ് 20 വർഷം തികയുന്ന ഈ വേളയിൽ കുഞ്ചാക്കോ ബോബൻ എന്ന നടൻ മലയാളസിനിമയിൽ സജിവമായിട്ട് 20 വർഷം തികയുന്നു എന്ന പ്രത്യേകതയും ഉണ്ട് .