Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജചിത്രം; നിയമനടപടിക്കൊരുങ്ങി അഞ്ജലി

ajnali

സോഷ്യൽമീഡിയയിലൂടെ നടിമാരുടെ വ്യാജചിത്രങ്ങൾ പ്രചരിക്കുന്നത് സ്ഥിരം സംഭവമായി മാറികഴിഞ്ഞു. മോർഫ് ചെയ്ത ചിത്രങ്ങളാണ് വാട്ട്സാപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഇപ്പോഴിതാ നടി അഞ്ജലി അനീഷാണ് ഇതിൽ അവസാനഇര. അഞ്ജലി അനീഷിന്റേതെന്ന പേരില്‍ വാട്ട്സാപ്പിലൂടെയാണ് അശ്ലീല ഫോട്ടോസ് പ്രചരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് നടി പോലീസില്‍ പരാതി നല്‍കി.

സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ ശരീരം ഉപയോഗിച്ച് അതിൽ തല മാത്രം എന്റെ ചിത്രമാക്കി മാറ്റി ആരോ വാട്ട്സാപ്പിൽ കൂടി നഗ്നചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. അത് ചെയ്തവർ ആരാണെങ്കിലും ഉടൻ കുടുങ്ങും. അഞ്ജലി പറഞ്ഞു. . പ്രചരിക്കുന്നത് വ്യാജ ഫോട്ടോയാണെന്നും പോലീസ് പരാതി നല്‍കിയതായും നടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. ഇത്തരമൊരു വ്യാജ വാര്‍ത്ത തന്റെ ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് നന്ദി, ഇനിയും ഫോട്ടോ പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങുമെന്നും നടി പറഞ്ഞു.

അടുത്തിടെ നടി ജ്യോതി കൃഷ്ണയുടേതെന്ന പേരില്‍ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. മോര്‍ഫ് ചെയ്യപ്പെട്ട ഫോട്ടോയുടെ യഥാര്‍ത്ഥ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടി വ്യാജന്മാര്‍ക്കെതിരെ പ്രതികരിച്ചത്.

Your Rating: