Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുകുമാരന്‍ നായരുടെ തറവാട്ട് സ്വത്തല്ല എന്‍എസ്എസ് ആസ്ഥാനം:അനൂപ് ചന്ദ്രന്‍

anoop-suresh-gopi

സുരേഷ് ഗോപിയെ എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടത് ശരിയായില്ലെന്ന് നടന്‍ അനൂപ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജി സുകുമാരന്‍ നായരുടെ തറവാട്ട് സ്വത്തല്ല എന്‍എസ്എസ് ആസ്ഥാനം , സാമുദായിക നേതാക്കളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ഏത് കലാകാരനും സംഭവിക്കാന്‍ പോകുന്ന ദുര്യോഗമിതായിരിക്കുമെന്നും അനൂപ് പറഞ്ഞു.

ഇന്നലെയാണ് അനുവാദമില്ലാതെ കടന്നുവന്ന നടൻ സുരേഷ്ഗോപിയെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടത്. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്നത്.

തുടർന്ന് സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാൻ ജി. സുകുമാരൻ നായർ ആവശ്യപ്പെടുകയായിരുന്നു. ഈ ഷോ എൻഎസ്എസിനോട് വേണ്ടെന്നും അഹങ്കാരം ഞങ്ങളോട് കാണിക്കരുതെന്നും സുകുമാരൻ നായർ പറഞ്ഞു. സുകുമാരൻ നായരുടെ ഈ വാക്കുകൾ എൻഎസ്എസ് പ്രതിനിധികൾ കരഘോഷത്തോടെയാണ് വരവേറ്റത്.

എന്നാല്‍ സുകുമാരന്‍ നായര്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞില്ലെന്നും താന്‍ വന്നത് ഇഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രതിനിധിസഭയിലെ ഒരാളാണ് അകത്തേക്ക് വിളിച്ചുകൊണ്ടുപോയതെന്നും അവിടെയെത്തിയപ്പോളാണ് താന്‍ വന്നത് സുകുമാരന്‍ നായര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന കാര്യം മനസ്സിലായതെന്നും സുരേഷ് ഗോപി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.