Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനൂപ് മേനോൻ ഓമന മൃഗങ്ങളെ വളർത്തില്ല

anoop

താരങ്ങൾക്ക് വീട്ടിലെ ഓമനമൃഗങ്ങളോട് പൊതുവെ കമ്പം കൂടുതലാണ്. ഒരുകാലത്ത് ഓമനമൃഗങ്ങളെ ഒരുപാട് ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്ത നടൻ അനൂപ് മേനോൻ ഇനി അവയെ വളർത്തില്ലെന്ന് തീരുമാനമെടുത്തിരുന്നു. എന്താണ് അതിന്റെ കാരണമെന്താണോ ചിന്തിക്കുന്നത്.

അത് അവയോടുള്ള ഇഷ്ടക്കേടുകൊണ്ടല്ല, ഇഷ്ടക്കൂടുതൽ കൊണ്ടാണ്. ആ കാരണം അനൂപ് തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ലോ കോളേജിലെ ദിനങ്ങൾ ഓർത്തെടുത്ത് അനൂപ് പോസ്റ്റ് ചെയ്ത ഫേസ്ബുക് കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ലോ കോളേജിൽ തിരുവനന്തപുരത്ത് പഠിക്കുമ്പോൾ അനൂപിനൊരു നായയുണ്ടായിരുന്നു. ഈ നായയും അനൂപും ടെറസിൽ നിൽക്കുന്നതാണ് ചിത്രം. അനൂപിന്റെ അച്ഛനാണ് പഴയൊരു ആൽബത്തിൽ നിന്നും ഈ ചിത്രം അയച്ച് കൊടുത്തത്.

ഓമനമൃഗമായി അനൂപിന്റെ ജീവിതത്തിൽ ഈ ഒരു നായ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഇത് ചത്തപ്പോൾ അനൂപിന് സഹിക്കാനായില്ല. ആഴ്ചകളോളം ഈ വേദനമൂലം അനൂപ് കരഞ്ഞു. അന്നെടുത്ത തീരുമാനമാണ് ഇനി ഒരു ഓമന മൃഗത്തേയും വളർത്തില്ല എന്ന്. ഒരു മനുഷ്യജീവൻ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അതേ വേദനയാണ് ഒരു മൃഗത്തെ നഷ്ടപ്പെടുമ്പോഴും ഉണ്ടാവുന്നതെന്നും അനൂപ് പറയുന്നു.  

Your Rating: