Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനലില്‍ മോഹന്‍ലാലിനൊപ്പം അനൂപ് മേനോന്‍

ശിക്കാർ എന്ന ആക്ഷൻ ത്രില്ലറിന് ശേഷം സംവിധായകൻ എം. പത്മകുമാറും മോഹൻലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്ന കനല്‍ എന്ന ചിത്രത്തിൽ അനൂപ് മേനോനും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നേരത്തെ ദുല്‍ക്കര്‍, പൃഥ്വിരാജ് എന്നിവരുടെ പേരുകള്‍ കേട്ടിരുന്നെങ്കിലും നറുക്ക് വീണത് അനൂപിനായിരുന്നു.

ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം താരം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെനാളുകളായി കാത്തിരിക്കുന്ന വേഷങ്ങളിലൊന്നാകും ഈ ചിത്രത്തിലേതെന്ന് അനൂപ് പറഞ്ഞു. മോഹൻലാലിനൊപ്പം ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അനൂപ് മേനോന്‍ പറയുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ പത്മകുമാറിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. പത്മകുമാർ അവസാനം സംവിധാനം ചെയ്ത ചിത്രം കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പോളിടെക്‌നിക് ആയിരുന്നു.

പ്രതികാരം നിറഞ്ഞ മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയിൽ നിന്നും വരുന്ന രണ്ടു പേര്‍ കണ്ടുമുട്ടുന്നതാണ് കനലിന്റെ ഇതിവൃത്തം. ' എല്ലാ അവസാനങ്ങൾക്കും പഴയ ഒരു തുടക്കമുണ്ട്' എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ശീലു അബ്രഹാം , ഹണി റോസ് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.

വിനോദ് ഇല്ലംപിള്ളിയായിരിക്കും കാമറ കൈകാര്യം ചെയ്യുന്നത്. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. എറണാകുളം, മൈസൂർ, മൂന്നാർ, ദുബായി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. അബ്ബാം മൂവീസ് ആണ് നിര്‍മാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.