Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രത്തിന്റെ ധ്രുവനച്ചത്തിരത്തിൽ നിന്നും അനു ഇമ്മാനുവൽ പിന്മാറി

anu-vikram

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോ‍ൻ–വിക്രം പ്രോജക്ട് ധ്രുവനച്ചത്തിരത്തിൽ നിന്ന് അനു ഇമ്മാനുവൽ പിന്മാറി. മറ്റു സിനിമകളുമായി ഡേറ്റ് ക്ലാഷ് വന്നതിനെ തുടർന്നാണ് ചിത്രത്തിൽ നിന്നും അനുവിന് പിന്മാറേണ്ടി വന്നത്.

വളരെ പ്രതീക്ഷയോട് കൂടിയായിരുന്നു അനു ഈ ചിത്രം ഏറ്റെടുക്കുന്നത്. വിക്രത്തിനും ഗൗതം മേനോനുമൊപ്പം വലിയൊരു ടീമിന്റെ ഭാഗമാകാൻ സാധിച്ചതിന്റ സന്തോഷവും അനുവിന് ഉണ്ടായിരുന്നു. എന്നാൽ വിക്രത്തിന്റെ ചില തീരുമാനങ്ങൾ കാരണം ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം വീണ്ടും നീട്ടിവച്ചതോടെ കാര്യങ്ങൾ കൈവിട്ടു. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വിക്രം, വിജയ് ചന്ദറിന്റെ പുതിയ സിനിമയുടെ ഭാഗമായി ചിത്രീകരണം തുടങ്ങുകയായിരുന്നു.

ഇതോടെ അനു കരാർ ഒപ്പിച്ച മറ്റു ചിത്രങ്ങളുടെ ഡേറ്റുമായി ധ്രുവ നച്ചത്തിരത്തിന്റെ ഡേറ്റ് ക്ലാഷ് ആകുകയും മറ്റുമാർഗങ്ങളില്ലാത്തതിനാൽ ചിത്രത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. നേരത്തെ ഇതേ കാരണത്താൽ വിക്രം–വിജയ് ചന്ദർ പ്രോജക്ടിൽ നിന്ന് സായി പല്ലവി പിന്മാറിയിരുന്നു. പകരം തമന്നയാണ് ഈ പ്രോജക്ടിലെ നായിക. ധ്രുവ നച്ചത്തിരത്തിൽ അനുവിന് പകരം െതലുങ്ക് യുവനടി റിതു വർമയാണ് അഭിനയിക്കുന്നത്. റിതു ചിത്രത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞു.

Kittu Unnadu Jagratha theatrical trailer -

അനു ഇമ്മാനുവൽ ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ നായികയാണ്. വേതാളത്തിന്റെ റീമേയ്ക്കിൽ പവൻ കല്യാണിന്റെ നായികയാണ് അനു. ഗോപി ചന്ദിന്റെ ഓക്സിജൻ, കിട്ടു ഉന്നഡു, ജാഗ്രത, ഹണ്ട്രഡ് ഡിഗ്രി സെൽഷ്യസ് എന്നിവയാണ് അനുവിന്റെ തെലുങ്ക് ചിത്രങ്ങൾ.

അനുവിനെ നേരത്തെ തന്നെ മലയാളിപ്രേക്ഷകര്‍ക്ക് അറിയാം. സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ചിരുന്നു. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവല്‍. സ്വപ്‌ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്‍റെ ഉപരിപഠനം. ആക്​ഷൻ ഹീറോ ബിജുവിൽ നിവിന്റെ നായികയായിരുന്നു.

Your Rating: