Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്കിന് മേരിയോട് ‘പ്രേമം’; ഒറ്റയടിക്ക് മൂന്ന്

anupama-telugu

‘പ്രേമം’ സുന്ദരി അനുപമ മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്.അരങ്ങേറ്റത്തില്‍ തന്നെ മൂന്നുതെലുങ്ക് ചിത്രങ്ങളിലാണ് അനുപമ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. തെലുങ്കില്‍ ഒരു നവാഗതയ്ക്ക് കിട്ടുന്ന ഏറ്റവും മികച്ച അരങ്ങേറ്റമെന്ന ഭാഗ്യവും അനുപമയ്ക്ക് സ്വന്തം.

മൂന്നും പ്രോജക്ടും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. പ്രശസ്തസംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രമാണ് ആദ്യം കരാ‍ര്‍ ഒപ്പിട്ടിരി്ക്കുന്നത്. തെന്നിന്ത്യന്‍ സുന്ദരി സമാന്ത മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഥിന്‍ ആണ് നായകന്‍.

പ്രേമം സിനിമയുടെ തെലുങ്ക് റീമേയ്ക്കിലും അനുപമ അഭിനയിക്കുന്നുണ്ട്. നാഗചൈതന്യ നിവിന്‍ പോളിയുടെ വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദു മൊണ്ടേതിയാണ്. പ്രശസ്ത സംവിധായകന്‍ വേണു ശ്രീറാം സംവിധാനം ചെയ്യുന്ന രവി തേജ ചിത്രത്തിലും അനുപമ തന്നെയാണ് നായിക.

Manorama Online | I Me Myself | Anupama Parameswaran

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.