Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി ഷർട്ടിൽ നിന്ന് ബാഗ് ഉണ്ടാക്കണോ? അർച്ചന കവി പഠിപ്പിക്കും

archana

സ്റ്റൈലൻ ബാഗുകൾ മേടിക്കാൻ ഇനി അധികം തുകയൊന്നും മുടക്കേണ്ട. വീട്ടിനുള്ളിൽ ഇരുന്ന് തന്നെ നമുക്ക് അടിപൊളി ബാഗ് സ്വന്തമാക്കാം. വേണ്ടത് ഒരു പഴയ ടി ഷർട്ട് മാത്രം.

അതെങ്ങനെയെന്ന് പറഞ്ഞു തരുകയാണ് നടി അർച്ചന കവി ഈ വിഡിയോയിലൂടെ. പഴയൊരു ടി ഷർട്ട് ഉപയോഗിച്ച് ബാഗ് ഉണ്ടാക്കുന്ന എളുപ്പവിദ്യയാണ് നടി ഈ വിഡിയോയിലൂടെ ആരാധകർക്കായി പങ്കുവക്കുന്നത്.

Archana Kavi | Make With Me - T-Shirt bag

അർച്ചന കവി എന്ന പേരിലുള്ള യൂട്യൂബ് അക്കൗണ്ടിലൂടെയാണ് നടി രസകരമായ ഇത്തരം വിഡിയോകൾ ഷെയര് ചെയ്യുന്നത്. ഇതിനോടകം അഞ്ച് വിഡിയോകൾ ഈ അക്കൗണ്ടിൽ നടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതിൽ യാത്രകളും മറ്റും ഉൾപ്പെടും. 

Your Rating: