Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ നിയമത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ്‌യുവതാരം

mammootty-arya

മമ്മൂട്ടിയെ നായകനാക്കി എ.കെ സാജൻ ഒരുക്കുന്ന പുതിയ നിയമം റിലീസിനൊരുങ്ങുകയാണ്. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി അടക്കം നിരവധി പ്രമുഖർ അഭിനയിക്കുന്നു.

സിനിമയിൽ പ്രധാനവേഷത്തിൽ തമിഴ് സൂപ്പർതാരം എത്തുന്നുവെന്നതാണ് പുതിയ വാർത്ത. മറ്റാരുമല്ല യുവതാരം ആര്യയാണ് മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെത്തുന്നതെന്നാണ് കേൾക്കുന്നത്.

arya-mammootty

അടുത്തിടെ തമിഴ് നടന്‍ ആര്യ കേരളത്തില്‍ വന്നത് വാര്‍ത്തായായിരുന്നു. അന്ന് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പൃഥ്വിരാജ് മുഖ്യ വേഷം ചെയ്ത ഉറുമി എന്ന ചിത്രത്തില്‍ അതിഥി താരമായി ആര്യ എത്തിയിരുന്നു. ശേഷം ഡബിള്‍ ബാരലിലും അഭിനയിച്ചു.

ഭാസസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പുതിയ നിയമം. ഫെബ്രുവരി 12നാണ് ചിത്രം റിലീസിനെത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.