Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശാ ശരത്തിനെക്കുറിച്ച് ജയറാം പറഞ്ഞ നുണ!

asha-sarath

ആശ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പിന്നാലെ സൈക്കിളെടുത്ത് കറങ്ങുകയായിരുന്നു പണിയെന്ന് ഒരു സ്റ്റേജ് ഷോയ്ക്കിടെ ജയറാം പറഞ്ഞിരുന്നു. ജയറാം തമാശയായി പറഞ്ഞ ഈ കഥയുടെ വാസ്തവമെന്ത്? ഈ ലക്കം വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ഇതിനു പിന്നിലെ സത്യം ആശ വെളിപ്പെടുത്തുന്നു.

‘അടുത്തടുത്ത വീടുകളാണ് എന്റെയും ജയറാമേട്ടന്റെയും. അദ്ദേഹത്തിന്റെ അനിയത്തി മഞ്ജുവും ഞാനും ക്ലാസ്മേറ്റ്സാണ്. ഞാൻ സ്കൂളിൽ പഠിക്കുമ്പോഴേ ജയറാമേട്ടൻ സിനിമയിൽ നായകനായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കോളജ് ഡേ ഉദ്ഘാടനത്തിന് ജയറാമേട്ടനെ വിളിച്ചുകൊണ്ടു പോയിട്ടുണ്ട്. ‘കമലദളത്തിൽ ഒരു റോളുണ്ട്, പോയി അഭിനയിക്കൂ’ എന്നു പറഞ്ഞത് ജയറാമേട്ടനായിരുന്നു. അന്ന് അതിനു പറ്റിയില്ല... എന്റെ പിന്നാലെ സൈക്കിളെടുത്ത് കറങ്ങുമായിരുന്നു എന്നൊക്കെ പറഞ്ഞത് വെറും നുണയാ...’’

Asha Sharath Vanitha Cover Shoot VIdeo

‘‘ആദ്യത്തെ തെലുങ്കുപടം ‘ഭാഗ്‌മതി’യുടെ ഹൈദരാബാദിലെ ലൊക്കേഷനിൽ നിന്ന് ബ്രേക്കെടുത്താണ് ഇപ്പോൾ വന്നത്. അതിൽ ജയറാമേട്ടനുമുണ്ട്. ആയിടെ എന്റെ കുടുംബത്തിലെ ഒരു വിവാഹത്തിന് ജയറാമേട്ടൻ വന്നു. വിവാഹവീട്ടിൽ വച്ച് കണ്ടപ്പോ ജയറാമേട്ടൻ തമാശയായി പറഞ്ഞു, ‘അങ്ങനെ വന്നുവന്ന് അങ്ങ് തെലുങ്കിൽ പോകേണ്ടി വന്നു, ആശയോടൊപ്പം ഒരു പടം ചെയ്യാൻ...’ സത്യമാണ്, ഒരേ നാട്ടുകാരായിട്ടും ഞാനും ജയറാമേട്ടനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത് ഈ സിനിമയിലാണ്. സിനിമയിൽ വന്ന് എത്രകാലം കഴിഞ്ഞിട്ടാണ് ഞങ്ങൾക്ക് ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞത്...’’

ആശ ശരത്തുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം. അഭിമുഖത്തിന്റെ ഭാഗമായി ആശയുടെ പ്രത്യേക കവർഷൂട്ട് വിഡിയോയും നടത്തിയിരുന്നു.