Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശ ശരത്തിന്‍റെ വ്യാജവിഡിയോ; പ്രതികള്‍ പിടിയില്‍

Asha Sarath ആശ ശരത്ത്

നടി ആശ ശരത്തിന്റേതെന്ന പേരില്‍ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ച പ്രതികള്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെയാണ് പോലീസ് പിടി കൂടിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു വിഡിയോ പ്രചരിപ്പിച്ചത്. ഇവർ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു വിഡിയോ അപ് ലോഡ് ചെയ്തത്.

വിഡിയോ വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിച്ചതോടെയാണ് ആശ ശരത്ത് ഒരുമാസം മുന്‍പ് പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത എന്തെന്നാല്‍ ഇവര്‍ മറ്റു പല നടിമാരുടെയും പേരിൽ ഇത്തരം വിഡിയോകള്‍ പ്രചരിച്ചിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. 20 വയസ്സ് മാത്രമാണ് പിടിയിലായ പ്രതികളുടെ പ്രായം. പിടിയിലായ രണ്ടുപേരും മലപ്പുറം സ്വദേശികളാണ്.

പല നടിമാരുടെയും വ്യാജവിഡിയോ ഇത്തരത്തില്‍ പ്രചരിച്ചിട്ടുണ്ടെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ ആരും തയാറയല്ലായിരുന്നു. എന്നാല്‍ പ്രതികളെ കണ്ടെത്തണമെന്ന ആശ ശരത്തിന്റെ ദൃഢനിശ്ചയമാണ് പെട്ടന്ന് പ്രതികളെ കണ്ടുപിടിക്കാന്‍ സഹായിച്ചതെന്ന പോലിസ് പറഞ്ഞു.