Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗണേഷ് കുമാറിന് പിന്തുണയുമായി അശോകൻ

jagadeesh-ashokan

മോഹൻലാലിന്റെ വരവ് കൊണ്ട് വിവാദമായി തീർന്ന പത്തനാപുരത്ത് ഗണേഷ് കുമാറിന് പിന്തുണയുമായി നടൻ അശോകനും രംഗത്തെത്തി. ഇതോടെ സിനിമാരംഗത്തെ ഭൂരിപക്ഷം ആളുകളും രണ്ടുചേരിയായി തിരിഞ്ഞുകഴിഞ്ഞു.

പട്ടാഴിയിലാണ് അശോകൻ എത്തിയത്. മലയാള സിനിമയുടെ പുരോഗതിക്കു ഒരുപാടു സഹായം സിനിമ വകുപ്പ്‌ മന്ത്രി എന്ന നിലയില്‍ നടപ്പിലാക്കിയ ആളാണ് ഗണേഷ് കുമാറെന്നും അങ്ങനെയൊരാൾക്കെതിരെ സിനിമ ലോകത്ത്‌ നിന്ന്‌ തന്നെ മറ്റൊരാള്‍ മത്സരിക്കാന്‍ തയ്യാറായത്‌ ധാര്‍മികത ഇല്ലാത്ത നടപടി ആണെന്നും അശോകന്‍ പറഞ്ഞു.

പത്തനാപുരത്ത്‌ എത്തിയത്‌ രാഷ്ട്രീയമായി കാണണ്ടെന്നും അത് സ്‌നേഹ ബന്ധം കൊണ്ടും സിനിമ രംഗത്ത് അദേഹം ചെയ്‌തതിനുള്ള കടപ്പാട്‌ ആയും കണ്ടാൽ മതിയെന്നും അശോകന്‍ പറഞ്ഞു. 

Your Rating: