Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവന്‍ മണിയോട് മാപ്പപേക്ഷിച്ച് ആസിഫ് അലി

asif-mani

അന്തരിച്ച നടൻ കലാഭവൻ മണിയോട് ആസിഫ് അലി മാപ്പ് പറഞ്ഞു. മണിയുടെ മരണത്തെ തുടർന്ന് സിനിമയിലെ സഹപ്രവർത്തകർ സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണ പരിപാടിയിലാണ് ആസിഫ് അലി പരസ്യമായി മണിയുടെ ആത്മാവിനോട് മാപ്പ് പറഞ്ഞത്.

''എന്നെ മണിച്ചേട്ടൻ ഒരുപാട് തവണ ചാലക്കുടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്, ഈ സദസ്സിനു മുന്നിൽ ഇരിക്കുന്ന ചിലരോടൊപ്പം കൂടണമെന്ന് പറഞ്ഞിരുന്നു. വരാം വരാം എന്ന് പറഞ്ഞ് എങ്കിലും എനിക്ക് വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. അതിന്, അദ്ദേഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു.'' ആസിഫ് അലി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പറഞ്ഞു.

Actor Asifali remembering Kalabhavan Mani | Manorama News

മണി വളരെ സ്നേഹമുള്ള വ്യക്തി ആയിരുന്നു എന്നും പ്രത്യേകിച്ച് യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും വരുന്ന അഭിനേതാക്കൾക്ക് മണി ചേട്ടൻ നൽകിയ പിന്തുണയും സ്നേഹവും വളരെ വലുതായിരുന്നു എന്നും ആസിഫ് കൂട്ടി ചേർത്തു.

Your Rating: