താങ്കൾ വിളിക്കുന്ന ആസിഫ് അലി ഇനി കൃത്യമായി ഫോണെടുക്കും ! ആസിഫ് അലിയുമായി ബന്ധപ്പെട്ട് ആദ്യമേ ഉണ്ടായ വിവാദമായിരുന്നു ഫോണ്‍ കോളുകള്‍ എടുക്കുന്നില്ല എന്നത്. എന്നാല്‍ ഇത് തന്റെ കരിയറിനെ തെറ്റായി ബാധിച്ചെന്നും മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ എടുക്കാത്തതിന് എല്ലാവരോടും മാപ്പ് പറയുന്നെന്നും ആസിഫ് അലി പറഞ്ഞു.
ഇത് തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്നും ഇതിനൊരു മാറ്റം വരുത്താന്‍ തയ്യാറെടുക്കുകയാണെന്നും ആസിഫ് പറഞ്ഞു. സുഹൃത്തുക്കളുമായി തുടങ്ങുന്ന നിര്‍മ്മാണ കമ്പനിയുടെ പ്രഖ്യാപനത്തിനായി എറണാകുളം പ്രസ് ക്ലബ്ബിലെത്തിയപ്പോഴാണ് ആസിഫ് അലി ഇക്കാര്യം തുറന്നു പറഞ്ഞത്.
ഫോണില്‍ വിളിച്ചാല്‍ ആസിഫ് അലിയെ കിട്ടുന്നില്ലെന്ന് പല നിര്‍മാതാക്കളുടെയും സംവിധായകരും പരാതി പറയുന്നത് സ്ഥിരം സംഭവമായിരുന്നു. എന്നാല്‍ ഇത് മനപൂര്‍വ്വമല്ലെന്നും തന്റെ പക്വതയില്ലായ്മക്കൊണ്ട് സംഭവിച്ചതാണെന്നും ആസിഫ് അലി പറഞ്ഞു. ഞാനും ഫോണുമായി ഉള്ള പ്രശ്നം ഒരു വൈകല്യമാണെന്നും ആസിഫ് പറഞ്ഞു. ഇത് കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഇനി ഫോണ്‍ കൃത്യമായി ഉപയോഗിക്കുമെന്നും ആസിഫ് അലിയുടെ ഉറപ്പ് നല്കി.
അഭിനയ രംഗത്തു മാത്രമല്ല നിര്‍മാണ രംഗത്തും ഇനി ആസിഫ് അലിയുടെ സാന്നിദ്ധ്യമുണ്ടാകും. സുഹൃത്തുക്കളായ സജിനും ബ്രിജേഷിനുമൊപ്പമാണ് ആഡംസ് വേള്‍ഡ് അന്റ് എന്റര്‍ടെയ്മെന്റ് എന്ന പേരില്‍ നിര്‍മാണകമ്പനി തുടങ്ങുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.