Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം

asif-ali

നടൻ ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം. നടന്റെ തൊടുപുഴയിലെ വീടിന് നേരെയാണ് ആക്രമണുമുണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.ബൈക്കിലെത്തിയ സംഘമാണു കല്ലെറിഞ്ഞത്.

ആക്രമണം നടക്കുമ്പോള്‍ ആസിഫ് അലി വീട്ടിലുണ്ടായിരുന്നില്ല. സഹോദരൻ മാത്രമാണുണ്ടായിരുന്നത്. ബഹളം കേട്ട് ആസിഫ് അലിയുടെ പിതാവ് ഷൗക്കത്തലി എത്തിയപ്പോൾ ഇവർ രക്ഷപ്പെട്ടു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആസിഫിന്റെ പിതാവ് ഷൗക്കത്ത് അലി ആരോപിച്ചു.

ആസിഫലിയുടെ പിതാവ് എം.പി. ഷൗക്കത്തലി സിപിഎം മുതലക്കോടം ലോക്കൽ സെക്രട്ടറിയാണ്. രണ്ടു തവണ തൊടുപുഴ നഗരസഭാ അധ്യക്ഷനായിരുന്ന ഷൗക്കത്തലിയെ 95 ലാണ് സിപിഎമ്മിൽ നിന്നു പുറത്താക്കിയിരുന്നു. തുടർന്നു മുസ്‌ലീംലീഗിലെത്തിയെങ്കിലും 2014 ഒക്ടോബറിൽ സിപിഎമ്മിൽ തിരിച്ചെത്തി. നിലവിൽ നിലവിൽ തൊടുപുഴ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്‌ടർ ബോർഡംഗവും തൊടുപുഴ ഹോം കൺസ്‌ട്രക്‌ഷൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമാണ്. ഷൗക്കത്തലിയുടെ മൂത്ത മകനാണ് ആസിഫ് അലി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.