Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫ് അലിയെ വേദനിപ്പിച്ച ഫേസ്ബുക്ക് കമന്‍റ്

asif-ali

ഫേസ്ബുക്കിലൂടെയും മറ്റുസോഷ്യല്‍മീഡിയയിലൂടെയും സിനിമാതാരങ്ങളെ അധിപേക്ഷിക്കുന്നത് കൂടിവരുകയാണ്. അവരെ കളിയാക്കുന്നതും വേദനിപ്പിക്കുന്നതുമായ നിരവധി കമന്‍റുകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ താരങ്ങളാരും പോകാറുമില്ല.

എന്നാല്‍ ഈയിടെ നടന്‍ ആസിഫ് അലി ഇത്തരം കമന്‍റ് പോസ്റ്റ് ചെയ്യുന്ന ഒരു വിദ്വാനെ തേടിപ്പിടിച്ച് അങ്ങോട്ട് വിളിച്ചു. ആ കമന്‍റ് കണ്ട് ആസിഫ് അലിയ്ക്ക് ഒരുപാട് വിഷമം തോന്നിയതുകൊണ്ടാണ് അയാളെ നേരിട്ട് വിളിക്കാന്‍ തീരുമാനിച്ചത്. അതിനെക്കുറിച്ച് ആസിഫ് തന്നെ പറയുന്നു.

‘ എന്നെക്കുറിച്ചൊക്കെ വളരെ വേദനിപ്പിക്കുന്ന കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഒരിക്കല്‍ ഒരു കമന്‍റ് കണ്ടു, അഭിനയം നിര്‍ത്തി പോയിക്കൂടെ എന്ന്. ഞാന്‍ പ്രൊഫൈലില്‍ പോയി അയാളുടെ ഫോണ്‍ നന്പര്‍ കണ്ടെത്തി വിളിച്ചു. അപ്പോള്‍ അയാള്‍ പറയുന്നു, ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന്. വേദനിപ്പിച്ച് വേണോ തമാശ കാണിക്കാന്‍? ആസിഫ് അലി ചോദിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.