Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫ് അലിയുടെ നിര്‍ണായകം

ആസിഫ് അലിയെ നായകനാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍ണായകത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് നിര്‍ണായകം.

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മാളവിക മോഹന്‍ ചിത്രത്തില്‍ നായികയായെത്തുന്നു. ആസിഫ് അലി ആദ്യമായാണ് വി കെ പിയുടെ സംവിധാനത്തിലുള്ള, ബോബി സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.

മകനും രക്ഷിതാക്കളും തമ്മിലുള്ള ബന്ധമാണ് നിര്‍ണായകം പറയുന്നത്. സിദ്ദിഖ്, നെടുമുടി വേണു, പ്രേം പ്രകാശ്, പ്രകാശ് ബാരെ, ശങ്കര്‍ രാമ കൃഷ്ണന്‍, മുകുന്ദന്‍, സുധീര്‍ കരമന, അശോകന്‍, കുഞ്ചല്‍, സൈജു കുറുപ്പ്, ലെന, സനുഷ, ശ്രീദേവി ഉണ്ണി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ബോളിവുഡ് നടി ടിസ്‌ക ചോപ്രയാണ് ആസിഫിന്റെ അമ്മയുടെ വേഷത്തിലെത്തുന്നത്.

Nirnaayakam Official Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.