Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയെ കൈയിലെടുത്ത ആസിഫ് അലിയുടെ ആദം

asif-ali-adam

അലംകൃതയ്ക്കും ദാദയ്ക്കും പിന്നാലെ ഒരു കുട്ടിസെലിബ്രിറ്റി കൂടി ഓണ്‍ലൈനില്‍ താരമായി കഴിഞ്ഞു. നടന്‍ ആസിഫ് അലിയുടെ മകന്‍ ആദം. ആസിഫ് അലി നായകനായെത്തുന്ന കോഹിനൂര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് താരമായത് ആദം തന്നെ. ചടങ്ങിലെ മുഖ്യആകര്‍ഷണം ആദമായിരുന്നു.

മമ്മൂട്ടിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മെഗാസ്റ്റാറിനൊപ്പം ചിരിച്ചും കളിച്ചും അദ്ദേഹത്തിന്‍റെ മടിയില്‍ കയറിയും ഉല്ലസിച്ച ആദം എല്ലാവരോടും പെട്ടന്നു തന്നെ കൂട്ടായി. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ആദത്തിന്‍റെ ചിത്രങ്ങള്‍ ആസിഫ് അലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കുഞ്ചാക്കോ ബോബനും ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

mammootty-adam

ആസിഫ് അലി ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ചെന്പന്‍ വിനോദ് എന്നിവരാണ് പ്രധാനതാരങ്ങളാകുന്നത്. ആസിഫ് അലിയുടെ പ്രൊഡക്ഷന്‍ ഹൗസിന്‍റെ പേരു തന്നെ 'ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ എന്നാണ്.

chakochan-adam

സലില്‍ മേനോന്റെ തിരക്കഥയില്‍ വിനയ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ രാജിന്‍റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു.