Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിൻ വിവാഹിതയായി

asin-marriage അസിൻ രാഹുൽ ശർമക്കൊപ്പം

മലയാളിയും ബോളിവുഡ് താരവുമായ അസിൻ വിവാഹിതയായി. മൈക്രോമാക്സ് സ്ഥാപകൻ രാഹുൽ ശർമയാണ് അസിന്റെ കഴുത്തിൽ മിന്നുകെട്ടിയത്. രാജ്യതലസ്ഥാനത്ത് ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിർത്തിയാണ് രാഹുൽ ശർമ അസിന്റെ കഴുത്തിൽ മിന്നണിയിച്ചത്.

asin-wedding

ബോളിവുഡും മോളിവുഡും കോളിവുഡുമൊക്കെ ഒരുപോലെ കാത്തിരുന്ന അസിൻ - രാഹുൽ വിവാഹം ഹിന്ദു-ക്രിസ്ത്യൻ മതാചാരങ്ങളോടെയാണ് നടക്കുന്നത്. ന്യൂഡൽഹിയിലെ ദുസിത് ദേവരാന ഹോട്ടലിൽ ഇന്നു രാവിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങിൽ അമ്പതോളം പേരാണ് പങ്കെടുത്തത്. വൈകുന്നേരത്തോടെ ആരംഭിക്കുന്ന ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ആഘോഷത്തിൽ 200 അതിഥികള്‍ പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്

asin-rahul

ക്രിസ്ത്യൻ വിവാഹത്തിൽ വേരാ വാങ്ക് ഡിസൈൻ ചെയ്ത വസ്ത്രമാണ് അസിൻ അണിഞ്ഞത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനായി സബ്യസാചി ഡിസൈൻ ചെയ്ത ലെഹങ്കയായിരിക്കും അസിനെ സുന്ദരിയാക്കുക. വിവാഹത്തിനു ശേഷം, ജനുവരി 23ന് സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷൻ ഒരുക്കുന്നുണ്ട്. പത്തുതട്ടുള്ള വാനിലാ കേക്കും ചൈനീസ് രീതിയിലുള്ള ഉച്ചഭക്ഷണവും ഇന്ത്യൻ രീതിയിലെ അത്താഴവും അഥിതികൾക്കായി ഒരുക്കിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.