Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തിട്ടില്ല

മുംബൈ വിമാനത്താവളത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതിന് ബോളിവുഡ് നടി അസിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അസിന്റെ വക്താവ് വ്യക്തമാക്കി.

അസിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തതായ വാര്‍ത്തകള്‍ അസംബന്ധമാണെന്ന് ഇവര്‍ പറയുന്നു. അസിന്റെ മാനേജറുടെ കാര്‍ ആണ് വിമാനത്താവളത്തില്‍ അനധികൃമായി പാര്‍ക്ക് ചെയ്തതിന് എയര്‍പോര്‍ട്ട് അധികൃതര്‍ പൂട്ടിട്ടത്. അസിന് ഈ സംഭവം അറിയുകപോലുമില്ലായിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വന്ന അസിന്‍ മാനേജറുടെ നിര്‍ദ്ദേശപ്രകാരം കാറില്‍ കയറുകയുമായിരുന്നു. എന്നാല്‍ പിന്നീടാണ് കാര്‍ അധികൃതര്‍ ലോക്ക് ചെയ്ത വിവരം അവര്‍ അറിയുന്നത്. സംഭവം അറിഞ്ഞ് ഓടിയെത്തിയ മാധ്യമപ്പട അസിനോട് ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞു. ചെറിയൊരു പുഞ്ചിരി മാത്രമായിരുന്നു അസിന്റെ മറുപടി. പിന്നീട് മാധ്യമങ്ങള്‍ ഇതു വന്‍ വാര്‍ത്തയാക്കുകയായിരുന്നെന്ന് അസിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.