Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി; ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷൻ തിരുവനന്തപുരത്ത്

bahubali-collection

ബ്രഹ്മാണ്ഡ സിനിമ ബാഹുബലിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷൻ തിരുവനന്തപുരത്തു നിന്ന് ഏരീസ് പ്ലക്സിൽ 75ാം ദിവസത്തിലേയ്ക്ക് കടന്ന സിനിമ ഇതുവരെ നേടിയത് 2.8 കോടി രൂപ. ഏതാണ്ട് ഒരു ശരാശരി വിജയം നേടുന്ന മലയാള സിനിമയുടെ വരുമാനം. തിരുവനന്തപുരം കോർപറേഷന് വിനോദനികുതി ഇനത്തിൽ മാത്രം ലഭിച്ചത് 58 ലക്ഷം രൂപയാണ്

ഒരു സിനിമയ്ക്ക് ഒരു തിയറ്ററിൽ നിന്ന് ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ഇന്ത്യയിൽ ആദ്യമായി കെ പ്രൊജക്ഷനിൽ ബാഹുബലി പ്രദർശിപ്പിച്ചതും ഏരീസ് പ്ലക്സിലായിരുന്നു. ഒറ്റസിനിമയ്ക്ക് ഇത്രയും കൂടിയ തുക നികുതിയായി സർക്കാരിനു ലഭിക്കുന്നതും ഇതാദ്യമാണ്. ബാഹുബലിയുടെ വിഡിയോ മനോരമ മ്യൂസിക് ഇന്നലെ പുറത്തിറക്കിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.