Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി കാണാം മഴവിൽ മനോരമയിൽ

bahubali-malayalam

ഇന്ത്യൻ സിനിമയിലെ ഇതിഹാസ കാവ്യം ബാഹുബലി ലോക ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി.. വരുന്നു.. മഴവിൽ മനോരമയിൽ. ഒക്ടോബർ 4, ഞായറാഴ്ച്ച വൈകുന്നേരം ആറു മണിക്ക് എച്ച്.ടി മികവോടെ ബാഹുബലി കാണാം.

ബാഹുബലിയുടെ മലയാള പരിഭാഷ, ഡിവിഡി, വിസിഡി രൂപങ്ങളിൽ മനോരമ മ്യൂസിക് ഹോം എന്റർടൈൻമെന്റ് റിലീസ് ചെയ്തിരുന്നു. ബ്ലൂ–റേ രൂപം ഒക്‌ടോബർ ആദ്യവാരത്തിലും. തെലുങ്കിലും തമിഴിലുമായി എസ്.എസ്. രാജമൗലി സംവിധാനം ചെയ്‌ത ചിത്രം മലയാളത്തിൽ പുറത്തിറക്കിയതു ഗ്ലോബൽ യുണൈറ്റഡ് മീഡിയയാണ്.

വിസിഡി കൂടാതെ ഡിവിഡി, ബ്ലൂ–റേ ഫോർമാറ്റുകളിലും വിഡിയോ ലഭ്യമാണ്. മലയാളത്തിൽ ആദ്യമായി ഡോൾബി ട്രൂ എച് ഡി 7.1 ശബ്‌ദവിന്യാസത്തോടെയാണു ബാഹുബലിയുടെ ബ്ലൂ–റേ ഡിക്‌സുകൾ ഇറക്കുന്നത്. മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സോണി കമ്പനിയുടെ ഓസ്‌ട്രിയയിലെ പ്ലാന്റിലാണ് ബ്ലൂ–റേ ഡിസ്‌കുകൾ നിർമിക്കുന്നത്.

പ്രധാന മ്യൂസിക് – വിഡിയോ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ മുതലായവ കൂടാതെ മലയാള മനോരമ യൂണിറ്റ് ഓഫിസുകളിൽ നിന്നും മനോരമ ഏജന്റുമാർ വഴിയും വിഡിയോ ലഭിക്കും. വില വിസിഡി 80 രൂപ, ഡിവിഡി 130 രൂപ, ബ്ലൂ–റേ 700 രൂപ. ആമസോൺ, ഫ്‌ളിപ്‌കാർട്ട്, ഇ–ബേ, സ്‌നാപ്‌ഡീൽ തുടങ്ങിയ പ്രമുഖ ഓൺലൈൻ സൈറ്റുകളിലും ലഭ്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.