Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താൻ ദുൽക്കറിന്റെ കടുത്ത ആരാധകൻ: ബോളിവുഡ് താരം

adiyta-dulquer ആദിത്യ റോയ് കപൂർ, ദുൽക്കർ സൽമാൻ

ഓകെ കൺമണി കണ്ട് താൻ നടൻ ദുൽക്കർ സൽമാന്റെ കടുത്ത ആരാധകനായി മാറിയെന്ന് ബോളിവുഡ് താരം ആദിത്യ റോയ് കപൂർ. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണിയുടെ ഹിന്ദി റീമേക്കിൽ നായകനായി എത്തുന്നത് ആദിത്യയാണ്. ഇതിന് മുന്നോടിയായാണ് ആദിത്യ ഓകെ കൺമണി കാണുന്നത്. സിനിമ കണ്ടതിന് പിന്നാലെ ദുൽക്കറിനെ പുകഴ്ത്തി താരം രംഗത്തെത്തുകയായിരുന്നു.

ചിത്രത്തിൽ ദുൽക്കർ സൽമാനും നിത്യയും അസാധ്യ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് പറഞ്ഞ ആദിത്യയ്ക്ക് ദുൽക്കറിനെ നേരിൽ കാണണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു. താൻ ഇതുവരെ ചെയ്തതിൽ നിന്നുമെല്ലാം വ്യത്യസ്തമായ കഥാപാത്രമാണ് ഓകെ കൺമണിയിലേത് എന്നും ആദിത്യ പറഞ്ഞു.