Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അഭിഭാഷകനാണ് ലോകത്തെ ഏറ്റവും വലിയ ക്രിമിനല്‍: ഭാഗ്യലക്ഷ്മി

bhagyalakshmi

പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്ത രീതി വളരെ ഇഷ്ടപ്പെട്ടെന്ന് ഭാഗ്യലക്ഷ്മി. എന്നാല്‍ ഇവരെ രക്ഷപ്പെടാന്‍ സൗകര്യം ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ നികൃഷ്ട ജന്മത്തിന് ഉടമയാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

നികൃഷട്മായ ജന്മമാണ് ആ അഭിഭാഷകന്റേത്. എന്തുതന്നെ തൊഴില്‍ ധര്‍മമായാലും അത് ഇങ്ങനല്ല ചെയ്യേണ്ടത്. വക്കീലിന്റെ ഉടുപ്പും അണിഞ്ഞ് ഹെല്‍മറ്റും വച്ച് ഒരു പ്രതിയെ ഇങ്ങനെ കൊണ്ടുവന്ന അയാളാണ് ഈ ലോകത്തെ ഏറ്റവും വലിയ ക്രിമിനല്‍.

പൊലീസ് ഇങ്ങനെ തന്നെ ചെയ്യണം. കോടതിയില്‍ നടന്ന സംഭവത്തെ നൂറുശതമാനം ന്യായീകരിക്കുന്നു. പൊലിസീനോട് പലകാര്യങ്ങളില്‍ അതൃപ്തി തോന്നിയിട്ടുണ്ടെങ്കിലും ഇന്ന് അവിടെ പ്രവര്‍ത്തിച്ച പൊലീസിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. എന്നാല്‍ ഈ ക്രിമിനലുകള്‍ക്ക് പിന്നില്‍ ആരോ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട്– ഭാഗ്യലക്ഷ്മി പറഞ്ഞു.

Your Rating: