Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഐയ്ക്ക് സസ്പെൻഷൻ; പിണറായി സർക്കാരിന് നന്ദി പറഞ്ഞ് ഭാഗ്യലക്ഷ്മി

pinarai-bhagayalakshmi

വടക്കാഞ്ചേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയോട് മോശമായി പെരുമാറിയ സിഐയ്ക്ക് സസ്പെൻഷൻ. ആദ്യപരാതി അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന ആരോപണം ശരിവച്ച് പേരാമംഗലം സിഐയെ സസ്പെൻഡും ചെയ്തത്. സംഭവത്തിൽ പിണറായി സർക്കാരിന് നന്ദി പറഞ്ഞ് ഭാഗ്യലക്ഷ്മി രംഗത്തെത്തി.

‘സിഐ മണികണ്ഠന് സസ്പെൻഷൻ...താങ്ക‌​്യൂ സിഎം, താങ്ക്‌​യൂ വെരി മച്ച്. ‌സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന വാക്ക് പാലിച്ചു. അങ്ങയുടെ നിശബ്ദതക്ക് ഒരു കാരണമുണ്ടെന്നും. ഉചിതമായ തീരുമാനമെടുക്കുമെന്നും കേരള ജനതക്ക് വിശ്വാസമുണ്ടായിരുന്നു...മുഖ്യമന്ത്രിയെയും പാർട്ടിയെയും അങ്ങേയറ്റം ഞാൻ വിശ്വസിച്ചതും അത്കൊണ്ട് തന്നെയാണ്. കേരളത്തിലെ അമ്മമാരുടെ സ്നേഹവും പിന്തുണയും അങ്ങേക്ക് എന്നുമുണ്ടാവും.’–ഭാഗ്യലക്ഷ്മി പറഞ്ഞു.

മുൻസിപ്പൽ കൗൺസിലർ ഉൾപ്പെടെ നാലുപേർ ചേർന്ന് തൃശൂർ സ്വദേശിയായ വീട്ടമ്മയെ പെൺകുട്ടിയെ രണ്ടുവർഷം മുമ്പ് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കേസിൽ നീതിലഭിക്കാത്തതിനെ തുടർന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇടപെട്ടാണ് സംഭവം മാധ്യമശ്രദ്ധയിൽ കൊണ്ടുവരുന്നത്. 

Your Rating: