Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍റെ പ്രണയം ഇങ്ങനല്ല; ആ ഓഡിയോ വ്യാജം: ഭാഗ്യലക്ഷ്മി

bhagyalakshmi

തന്‍റെ പേരില്‍ വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിക്കുന്ന ശബ്ദരേഖ വ്യാജമാണെന്നാണ് പ്രശസ്ത ഡബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു സ്ത്രീയുടെ പ്രണയത്തെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ഒരു സുഹൃത്തിനോട് പറയുന്ന ഓഡിയോ ക്ലിപ്പാണ് ഇന്‍റര്‍നെറ്റിലൂടെ പുറത്തിറങ്ങിയത്. ഭാഗ്യലക്ഷ്മിയുടെ ഫോട്ടോ ഉപയോഗിച്ചാണ് ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നതും. സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി ഭാഗ്യലക്ഷമി തന്നെ രംഗത്തെത്തി.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം- ദയവായി ശ്രദ്ധിക്കുക, കഴിഞ്ഞ കുറേ നാളുകളായി ഞാൻ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നം ഒരു ഫോൺ സംഭാഷണമാണ്..ഏതോ ഒരു സ്ത്രീ അവരുടെ നഷ്ട പ്രണയത്തെക്കുറിച്ച് ഒരു(ആത്മ ) സുഹൃത്തിനോട് സംസാരിക്കുന്ന താണ് സംഭാഷണം.ആ മഹാനായിരിക്കാം അത് പുറത്തു വിട്ടത്. ഇവർ രണ്ട്പേരും ആരെന്നോ എന്തെന്നോ എനിക്കറിയില്ല. പക്ഷേ എന്റെ ഫോട്ടോയോട്കൂടിയാണ് പ്രസ്തുത സംഭാഷണം വാട്സ് ആപ്പിൽ കൂടി പ്രചരിപ്പിക്കുന്നത്. ഏറ്റവും രസകരം സിനിമാക്കാർക്കൊക്കെ അറിയാം ഇതെന്റെ ശബ്ദമല്ലെന്ന്. എന്നാൽ സിനിമക്ക് പുറത്തളളവരാണ് ഇത്തരമൊരു പ്രചരണം നടത്തുന്നത്..പലരും പറഞ്ഞു സെബര്‍ സെല്ലിൽ പരാതിപ്പെടാൻ. പക്ഷേ ഇതെന്റെ ശബ്ദമല്ലാത്തത്കൊണ്ടും ഞാനത്രക്ക് വിഡ്ഢിയല്ലാ എന്ന് സ്വയം ബോധ്യമുളളത്കൊണ്ടും ഞാനത് ചെയ്യുന്നില്ല.

പക്ഷേ നിരന്തരം എനിക്കു വരുന്ന മെയിലുകളിൽ കൂടിയും മെസ്സേജുകളിൽ കൂടിയും നേരിട്ടുംചോദിക്കുന്നവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്. എന്നെ സ്നേഹിക്കുന്നവർക്കും മനസ്സിലാക്കിയവർക്കും വിശ്വാസമുളളവർക്കും എന്നെയറിയാം,എന്റെ ശബ്ദമറിയാം,ഞാനിത്ര മണ്ടിയല്ലെന്നുമറിയാം..ഇത്രയും സിനിമകൾക്ക് ശബ്ദം നല്‍കിയിട്ടും മലയാളികൾക്ക് എന്റെ ശബ്ദം തിരിച്ചറിയാൻ സാധിച്ചില്ല ല്ലോ എന്ന സങ്കടവുമുണ്ട് എനിക്ക്.

ഇനി ആ ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞേ അടങ്ങൂ എന്ന പരദൂഷണ മനോഭാവമുളളവർ ദയവായി ആ സംഭാഷണം മുഴുവനായി കേൾക്കുക അതിൽ അവരുടെ പേരും സ്ഥലവും വ്യക്തമായി പറയുന്നുണ്ട്.കേട്ട് നിർവൃതിയടയുക സായൂജ്യം കൊളളുക. എന്നിട്ടും സംശയിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. എന്റെ പ്രണയം ഇങ്ങനെയല്ല...ഭാഗ്യലക്ഷ്മി പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.