Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്ട്സാപ്പ് ചിത്രം; വിശദീകരണവുമായി ഭാമ

bhama-image

വാട്ട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സിനിമാതാരങ്ങളുടെ വ്യാജചിത്രങ്ങൾ പ്രചരിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ചില ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്ക് വഴിവെച്ചത് നടി ഭാമയുടെയും മുക്തയുടെയും ചിത്രങ്ങളായിരുന്നു.

ഒരു മധ്യവയസ്‌കനൊപ്പം ഭാമ, നടി മുക്‌ത, ഗായിക രഞ്‌ജിനി ജോസ്‌ എന്നിവര്‍ ചേർന്നിരിക്കുന്ന ചിത്രമാണ്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്‌. ചർച്ച തെറ്റായ രീതിയിൽ പോകുകയാണെന്ന് കണ്ടപ്പോഴാണ് വിശദീകരണവുമായി ഭാമ തന്നെ രംഗത്തെത്തിയത്. ഇതേ ചിത്രം തന്നെ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റ് ചെയ്‌താണ്‌ ഭാമ പ്രതികരണമറിയിച്ചത്‌.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിനൊപ്പം മറ്റ്‌ രണ്ട്‌ ചിത്രങ്ങളും ഭാമ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. യഥാർഥത്തിൽ ആ മധ്യവയസ്‌കൻ ഗായിക രഞ്ജിനിയുടെ അച്ഛനാണ്.

ഒരു സ്‌റ്റേജ്‌ ഷോയ്‌ക്കായി 2012ല്‍ അമേരിക്കയിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിവ. തന്റെ വിശദീകരണത്തിലൂടെ എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന്‌ എല്ലാവര്‍ക്കും മനസിലായികാണുമെന്നും വാട്ട്സാപ്പിൽ ഫോര്‍വേഡ്‌ ബട്ടണ്‍ അമര്‍ത്തുന്നതിന്‌ മുമ്പ്‌ രണ്ടുതവണ ചിന്തിക്കണമെന്നും ഭാമ പറയുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.